കണ്ണൂർ:സുധാകരന്‍റെ വാക്കുകളിൽ കാണുന്ന ക്രിമിനലിസത്തിന്‍റെ പരിണിത ഫലമാണ് ധീരജിന്‍റെ കൊലപാതകമെന്ന് മന്ത്രി എംവി ഗോവിന്ദൻ. തളിപ്പറമ്പിൽ ധീരജിന്‍റെ പേരിൽ പഠന കേന്ദ്രം സ്ഥാപിക്കും. വിദ്യാർഥികള്‍ക്ക് പഠിക്കാനും വളരാനുമുള്ള കേന്ദ്രമാക്കി അതിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
പൈശാചികമായ കൃത്യത്തിലൂടെ കുടുംബത്തിന്‍റെയും നാടിന്‍റെയും പ്രതീക്ഷയാണ് ഇല്ലാതായത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്‌ത കോൺഗ്രസിന്‍റെ ക്രിമിനൽ സംഘം നടപ്പിലാക്കിയ കൊലപാതകമാണിത്.