കണ്ണൂർ: കേരളത്തിൽ ലഹരി മാഫിയ വർധിച്ചു വരികയാണെന്നും അത്തരം സന്ദർഭങ്ങൾ ചോദ്യം ചെയ്‌തതാണ് തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്നും മന്ത്രി എംബി രാജേഷ്. ദൗർഭാഗ്യകരമായ സംഭവമാണ് തലശ്ശേരിയിൽ നടന്നത്. സർക്കാർ ഗൗരവമായാണ് വിഷയത്തെ കാണുന്നത് എന്നും ലഹരി മാഫിയയെ അടിച്ചമർത്തുക തന്നെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
'ജനങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങി', അതാണ് തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മന്ത്രി എംബി രാജേഷ് - സിപിഎം
തലശേരി ഇരട്ടക്കൊലപാതകം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ലഹരി മാഫിയയെ അടിച്ചമര്‍ത്തുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
'ലഹരി മാഫിയയെ ജനങ്ങൾ നേർക്ക് നേരെ ചോദ്യം ചെയ്യാൻ തുടങ്ങി, അതിന്‍റെ തെളിവാണ് തലശേരിയിൽ കണ്ടത്': മന്ത്രി എം ബി രാജേഷ്
സർക്കാരിന്‍റെ കാമ്പയിനിങ്ങിന്‍റെ ഫലമാണ് ജനങ്ങൾ ലഹരി മാഫിയക്കെതിരെ ഇറങ്ങുന്നത്. സർക്കാരിന്‍റെ ബോധവൽക്കണം വിജയമാണെന്നും എംബി രാജേഷ് കണ്ണൂരിൽ പറഞ്ഞു. പൊലീസിന്‍റെയും എക്സൈസിന്‍റെയും പ്രവർത്തനങ്ങൾ നല്ല രീതിയിൽ ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു. സിപിഎമ്മിനെതിരെ ചിലർ നടത്തുന്ന ദുഷ്പ്രചരണങ്ങൾ ലഹരി മാഫിയയെ സഹായിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.