കണ്ണൂർ:ഇടതുപക്ഷ ജനാധിപത്യ മുന്നണി വമ്പിച്ച വിജയം നേടുമെന്ന് മന്ത്രി കെകെ ശൈലജ. വളരെ ആവേശത്തോടെ എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടു. വികസന പ്രശ്‌നങ്ങൾ ചർച്ചയായിട്ടുള്ള തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പ് പ്രാധാന്യമർഹിക്കുന്നു. എൽഡിഎഫിന്‍റെ വികസന പ്രവർത്തനങ്ങൾ തുടരാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി വമ്പിച്ച വിജയം നേടുമെന്ന് മന്ത്രി കെകെ ശൈലജ
എൽഡിഎഫിന്‍റെ വികസന പ്രവർത്തനങ്ങൾ തുടരാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി കെകെ ശൈലജ
ഇടതുപക്ഷ ജനാധിപത്യ മുന്നണി വമ്പിച്ച വിജയം നേടുമെന്ന് മന്ത്രി കെകെ ശൈലജ
ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സമ്പൂർണമായ മാറ്റത്തിന് വഴിവെച്ച പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. നവകേരള സൃഷ്‌ടിക്കുവേണ്ടി ഇത്തരം പ്രവർത്തനങ്ങൾ തുടരാൻ ഇടതുപക്ഷത്തെ അധികാരത്തിലേറ്റാൻ ജനങ്ങൾ തയ്യാറാകുമെന്ന വിശ്വാസമുണ്ടെന്ന് മന്ത്രി പറഞ്ഞു.