കണ്ണൂർ: ചെറുതല്ല ചെറു ധാന്യങ്ങൾ എന്ന് ഓർമിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ചെറു ധാന്യങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. പയ്യന്നൂർ ബിഇഎം എൽപി സ്‌കൂളിലാണ് ചെറു ധാന്യങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്. ചെറുധാന്യങ്ങളും അവ കൊണ്ടുണ്ടാക്കിയ വിവിധ പലഹാരങ്ങളും വിദ്യാർഥികളിൽ പലരും ആദ്യമായാണ് കാണുന്നത്.
ചെറു ധാന്യങ്ങൾ ചില്ലറക്കാരല്ല; ശ്രദ്ധേയമായി ചെറു ധാന്യങ്ങളുടെ പ്രദർശനം - ചോളങ്ങൾ
പയ്യന്നൂർ ബിഇഎം എൽപി സ്‌കൂളിലാണ് ചെറു ധാന്യങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്. ചെറുധാന്യങ്ങളെ കുറിച്ചുള്ള അറിവുകൾ കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് പ്രദർശനത്തിന്‍റെ ലക്ഷ്യം.
ഒരു കാലത്ത് നമ്മുടെ നാടിന്‍റെ ഭക്ഷ്യ കലവറയുടെ ഒഴിച്ചു കൂടാനാകാത്ത ഭാഗമായിരുന്ന ചെറുധാന്യങ്ങളെല്ലാം പുതുതലമുറ ഏറെ കൗതുകത്തോടെയാണ് കണ്ടത്. ചാമ ,തിന , വരക് ,മുത്താറി പലതരം ചോളങ്ങൾ എല്ലാം പ്രദർശനത്തിൽ നിരന്നു. ചെറു ധാന്യങ്ങളും അവസംബന്ധിച്ച് വിദ്യാർഥികൾ തയ്യാറാക്കിയ പ്രൊജക്റ്റുകളും ചെറുധാന്യങ്ങൾ കൊണ്ട് വിദ്യാർഥികളും അധ്യാപകരും വീട്ടിൽ നിന്നുണ്ടാക്കിക്കൊണ്ടുവന്ന വിവിധ തരം പലഹാരങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
പ്രദർശനം ഏറെ വിജ്ഞാനപ്രദമായിരുന്നെന്നാണ് വിദ്യാർഥികൾ പറയുന്നത്. ചെറുധാന്യങ്ങളെ കുറിച്ചുള്ള അറിവുകൾ പോലും അന്യമാകുകയാണ്. ചെറുധാന്യങ്ങളെ കുറിച്ചുള്ള അറിവുകളും പ്രധാന്യവും കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് പ്രദർശനത്തിന്‍റെ ലക്ഷ്യം.