കണ്ണൂര്‍: പരിയാരത്ത് പുഴയില്‍ ചാടിയ മധ്യവയസ്‌കനെ കാണാതായി. കുറ്റ്യേരി പുഴയിലേക്ക് ചാടിയ അമ്മാനപ്പാറ സ്വദേശിയെയാണ് കാണാതായത്. പാലത്തിന് മുകളിൽ സ്‌കൂട്ടർ നിർത്തിയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. പരിയാരം പൊലീസും തളിപ്പറമ്പ് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
പരിയാരത്ത് മധ്യവയസ്‌കനെ പുഴയില്‍ കാണാതായി - missing in river news
പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ വൈകീട്ട് വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല
![പരിയാരത്ത് മധ്യവയസ്‌കനെ പുഴയില്‍ കാണാതായി പുഴയില്‍ കാണാതായി വാര്‍ത്ത പുഴയില്‍ ചാടി വാര്‍ത്ത missing in river news jumped into river news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10684862-thumbnail-3x2-asfasdf.jpg)
പുഴയില്‍ കാണാതായി
പരിയാരം എസ്ഐ ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. മധ്യവയസ്‌കന്‍ കെഎൽ 59 ജെ 1055 നമ്പർ സ്‌കൂട്ടറിലാണ് സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫയർ ഓഫീസർ ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടന്നത്.