മർദ്ദനത്തില്‍ പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു; പരാതിയുമായി ബന്ധുക്കള്‍ - beaten to death news
മയ്യിൽ മേച്ചേരിയിലെ പാപ്പിനിഞ്ചേരി വീട്ടിൽ ശശിധരൻ (49) ആണ് മരിച്ചത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി

മരണം
കണ്ണൂർ: കുടുംബവഴക്കിനിടെ മർദ്ദനത്തില്‍ പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു. മയ്യിൽ മേച്ചേരിയിലെ പാപ്പിനിഞ്ചേരി വീട്ടിൽ ശശിധരൻ (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റ ഇദ്ദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശശിധരന്‍റെ ഭാര്യാ സഹോദരനുമായി വീട്ടിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചതും മരണകാരണമായതെന്നും കാണിച്ച് മകൾ സ്നേഹ മയ്യിൽ പൊലീസിൽ പരാതി നൽകി.