കണ്ണൂർ: കുറ്റിയേരി പുഴയിൽ ചാടിയ മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെടുത്തു. അമ്മാനപ്പാറ സ്വദേശി പാടാച്ചേരി ബാലന്‍റെ (65) മൃതദേഹമാണ് കുപ്പം പാലത്തിനു സമീപത്തു നിന്നും ഇന്ന് രാവിലെ കണ്ടെടുത്തത്. ചാടിയ സ്ഥലത്ത് നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെടുത്തത്. വ്യാഴാഴ്‌ച ഉച്ചയോടെ കുറ്റിയേരി പാലത്തിനു മുകളിൽ കെഎൽ 59 ജെ 1055 നമ്പർ സ്‌കൂട്ടറിൽ എത്തിയാണ് ഇയാൾ പുഴയിലേക്ക് ചാടിയത്. സംഭവം ശ്രദ്ധയിൽ പെട്ട യുവതികളാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്.
പുഴയിൽ ചാടിയ മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെടുത്തു
അമ്മാനപ്പാറ സ്വദേശി പാടാച്ചേരി ബാലന്‍റെ (65) മൃതദേഹമാണ് കുപ്പം പാലത്തിനു സമീപത്തു നിന്നും ഇന്ന് രാവിലെയോടെ കണ്ടെടുത്തത്. വ്യാഴാഴ്‌ച ഉച്ചയോടെ കുറ്റിയേരി പാലത്തിനു മുകളിൽ കെഎൽ 59 ജെ 1055 നമ്പർ സ്‌കൂട്ടറിൽ എത്തിയാണ് ഇയാൾ പുഴയിലേക്ക് ചാടിയത്.
പുഴയിൽ ചാടിയ ഇയാൾ കുറച്ചുദൂരം നീന്തിയിരുന്നതായും പിന്നീടാണ് മുങ്ങിപ്പോയതെന്നും നാട്ടുകാർ പറയുന്നു. സംഭവമറിഞ്ഞ് പരിയാരം എസ്ഐ ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. തളിപ്പറമ്പിൽ നിന്നും ഫയർ ഫോഴ്‌സ് സംഘം എത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പുഴയിൽ പോയ മുക്കുന്ന് സ്വദേശി യൂസഫാണ് മൃതദേഹം കണ്ടത്. തുടർന്ന് തളിപ്പറമ്പ് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് മൃതദേഹം കരയിലെത്തിക്കുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.