കണ്ണൂർ: ലോക്ക് ഡൗൺ നിയന്ത്രണം കാരണം ബുദ്ധിമുട്ടിലായ ചെരുപ്പ് കടകൾക്ക് ഇളവുകൾ നൽകണമെന്ന ആവശ്യം ശക്തമാകുന്നു. മൊബൈൽ ഷോപ്പുകൾ, ടെക്സ്‌റ്റൈൽസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് നൽകിയ ഇളവുകൾ ഫുട്ട്‌വെയർ വ്യാപാരികൾക്കും നൽകണമെന്നാണ് ആവശ്യം. പെരുന്നാൾ സീസണുകൾ അടക്കം പ്രതീക്ഷിച്ച് എത്തിച്ച സ്റ്റോക്കുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയിലാണെന്ന് വ്യാപാരികൾ പറയുന്നു.
പലതും പണയപ്പെടുത്തി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പലരും. ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയിലാണെന്നാണ് കടയുടമകൾ പറയുന്നത്. ചെറുകിട കുടിൽ വ്യവസായങ്ങളുടെ ഉൽപന്നമായി വിപണിയിൽ ശേഖരിക്കുന്ന ഇത്തരം ചെരുപ്പുകൾ ചൂടുകാലത്ത് പരിപാലിക്കാതെയോ ഉപയോഗിക്കാതെയോ ഇരുന്നാൽ ഇതിന്‍റെ പശ ഇളകാനുള്ള സാധ്യതയുണ്ട്. മൺസൂൺ കാലത്ത് ഈർപ്പം മൂലം ഫംഗസ് പിടിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് ഇവർ പറയുന്നു.