കണ്ണൂർ: പുതുച്ചേരിക്ക് വലിയതോതിൽ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന മയ്യഴിയിലെ വ്യാപാരികളെ നഗരസഭാ കമ്മിഷണര്‍ ദ്രോഹിക്കുകയാണെന്ന ആരോപണവുമായി വ്യാപാരികള്‍. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ അനിൽകുമാർ പറഞ്ഞു. മാഹി മുൻസിപ്പൽ മൈതാനിയിൽ സമര പ്രഖ്യാപന കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭാ കമ്മിഷണര്‍ക്കെതിരെ വ്യാപാരികൾ - pondichery
നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു
നഗരസഭാ കമ്മീഷണറുടെ ദ്രോഹ നടപടികൾക്കെതിരെ വ്യാപാരികൾ
മുഴുവൻ വ്യാപാരികളിൽ നിന്നും യൂസർ ഫീ വാങ്ങിയിട്ടും മാലിന്യം ശേഖരിക്കാതിരിക്കുന്നതിനെതിരെയും, തരിശുഭൂമിയുടെ പേരിൽ നികുതി ഈടാക്കുന്നതിലും കൺവൻഷൻ ശക്തമായി പ്രതിഷേധിച്ചു. ജനറൽ സെക്രട്ടറിമുഹമ്മദ് യൂനിസ് അദ്ധ്യക്ഷത വഹിച്ചു.