കണ്ണൂർ : ഇടുക്കിയിൽ കുത്തേറ്റുമരിച്ച ധീരജിന് കണ്ണൂർ തളിപ്പറമ്പ് പട്ടപ്പാറയിൽ അന്ത്യവിശ്രമം ഒരുക്കും. പട്ടപ്പാറ പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും. ധീരജിന്‍റെ വീടിന് സമീപത്ത് സി പി എം വിലയ്ക്കുവാങ്ങിയ എട്ട് സെന്‍റ് സ്ഥലത്ത് ഓർമയ്ക്കായി സ്മാരകം പണിയും.
ധീരജിന് അന്ത്യവിശ്രമം തളിപ്പറമ്പ് പട്ടപ്പാറയിൽ ; സ്‌മാരകവും ഒരുക്കും - ധീരജിന്‍റെ ശവസംസ്‌കാരം
ധീരജിന്‍റെ ഓർമ്മയ്ക്കായി സ്മാരകം പണിയും
ധീരജിന് കണ്ണൂർ തളിപ്പറമ്പ് പട്ടപ്പാറയിൽ അന്ത്യ വിശ്രമം
ALSO READ:മലപ്പുറത്ത് കെ.സുധാകരന്‍റെ പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച്; സംഘർഷം
സി പി എം തളിപ്പറമ്പ് ഏരിയ കമ്മറ്റി ഓഫിസിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ധീരജിന്‍റെ വീട്ടിൽ എത്തിക്കും. തുടർന്ന് സംസ്‌കാരം നടക്കും. നാല് മണിക്ക് ശേഷം തളിപ്പറമ്പ് നഗരസഭ പരിധിയിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.