കണ്ണൂർ:മാലയിട്ട് മല ചവിട്ടി അയ്യനെ തൊഴാൻ മിഹായേൽ ഇത്തവണയുമെത്തി. റഷ്യയിലെ മോസ്ക്കോ സ്വദേശിയായ മിഹായേൽ തുടർച്ചയായി എട്ടാം തവണയാണ് അയ്യപ്പദർശനത്തിനായി കേരളത്തിലെത്തുന്നത്. മാഹി അഴിയൂർ വേണുഗോപാല ക്ഷേത്രത്തില്‍ നിന്ന് മാലയിട്ടാണ് മിഹായേൽ വ്രതം നോൽക്കുന്നത്.
അയ്യനെ തൊഴാൻ റഷ്യയിൽ നിന്ന് മിഹായേൽ - ശബരിമല വാർത്തകൾ
എട്ട് വർഷം മുൻപ് അഴിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ മിഹായേലിന് കേരളത്തിലെ ആചാരങ്ങളെക്കുറിച്ച് പറഞ്ഞ് കൊടുത്തത് സുഹൃത്തായ രാജനാണ്. ഇയാൾക്കാപ്പമാണ് മിഹായേൽ മല ചവിട്ടുന്നത്.
എട്ട് വർഷം മുൻപ് അഴിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ മിഹായേലിന് കേരളത്തിലെ ആചാരങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് കൊടുത്തത് അവിടെ നിന്നും പരിജയപ്പെട്ട രാജൻ എന്ന നാട്ടുകാരനാണ്. ഇയാൾക്കാപ്പമാണ് മിഹായേൽ മല ചവിട്ടുന്നത്. അയ്യനെ തൊഴാനുള്ള വ്രതാനുഷ്ടങ്ങള്‍ പഠിപ്പിച്ചതും രാജനാണ്. അന്ന് മുതൽ എല്ലാ വർഷവും ഈ വിദേശി മല ചവിട്ടാൻ കേരളത്തിലെത്താറുണ്ട്.
മിഹായേലിന്‍റെ അമ്മ നദാലിയയും മാലയിട്ട് അയ്യപ്പ സന്നിധിയിലെത്തിയിരുന്നു. മിഹായേലിന്‍റെ അനുഭവം കേട്ടറിഞ്ഞ് ഇത്തവണ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 17 സുഹൃത്തുക്കളും മിഹായേലിനൊപ്പം മല ചവിട്ടാൻ അഴിയൂരെത്തിയിട്ടുണ്ട്.