കണ്ണൂര്‍: കുട്ടികളുടെ അവകാശങ്ങള്‍ക്ക് മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കുന്നില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി വേലു നാരായണ സ്വാമി. തലശ്ശേരി പ്രസ്ഫോറത്തിന്‍റെ നേതൃത്വത്തില്‍ ഇ.കെ. നായനാര്‍ സ്‌മാരക ലൈബ്രറിയും തലശ്ശേരി ജെസിഐയും സംയുക്തമായി 'ബാലാവകാശങ്ങള്‍; മാധ്യമങ്ങളും പൊതുസമൂഹവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര മായി പ്രവര്‍ത്തിക്കാനാകുന്നുണ്ടെന്നും എന്നാല്‍ കയ്യടിക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്‌ടിക്കരുതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
മാധ്യമങ്ങള്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി
കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നുണ്ടെന്നും എന്നാല്‍ കൈയ്യടിക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്‌ടിക്കരുതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കുട്ടികളുടെ അഭിരുചികള്‍ ശ്രദ്ധിക്കാതെ രക്ഷിതാക്കള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കുന്നത് അഭികാമ്യമല്ല. എന്നാല്‍ വിദേശത്ത് കുട്ടികള്‍ക്ക് പഠന സ്വാതന്ത്ര്യമുണ്ടെന്നും സമൂഹം മാറിയില്ലെങ്കില്‍ കുട്ടികള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ്‌ഫോറം പ്രസിഡന്‍റ് നവാസ് മേത്തര്‍ അധ്യക്ഷനായ ചടങ്ങില്‍ എ.എൻ. ഷംസീർ എം.എൽ.എ, ജില്ല സെഷൻസ് ജഡ്‌ജി ടി. ഇന്ദിര, പുതുശ്ശേരി മുൻ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രി ഇ. വൽസരാജ് എന്നിവര്‍ പങ്കെടുത്തു. നവാസ് മേത്തർ മുഖ്യമന്ത്രി വേലു നാരായണ സ്വാമിക്ക് ഉപഹാരം സമ്മാനിച്ചു. ഓടക്കുഴൽ അവാർഡ് ജേതാവ് എൻ. പ്രഭാകരൻ, ആയോധന കലയിൽ മികവ് തെളിയിച്ച സെൻസായി കെ. വിനോദ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജെ.സി.ഐ പ്രസിഡന്‍റ് വർണന ഷെനിത്ത് ആമുഖഭാഷണം നടത്തി. ജില്ല പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ എന്നിവർ ചടങ്ങില്‍ സംസാരിച്ചു.