കണ്ണൂർ:എം.സി ഖമറുദ്ദീൻ എം.എൽ.എ ഉൾപ്പെട്ട ഫാഷൻ ഗോൾഡ‌് സ്വർണ നിക്ഷേപ തട്ടിപ്പ‌് കേസിൽ പയ്യന്നൂർ പൊലീസ‌് രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം നാലായി. പയ്യന്നൂർ ബ്രാഞ്ചിൽ സ്വർണമായി നിക്ഷേപിച്ചവരുടെ പരാതിയിലാണ‌് കേസ്. തട്ടിപ്പിനെതിരെ പ്രത്യക്ഷ സരവുമായി സി.പി.എം ഇന്ന് രംഗത്തിറങ്ങും.
ഫാഷൻ ഗോൾഡ‌് സ്വർണ തട്ടിപ്പ‌് കേസ്; പയ്യന്നൂരില്‍ കേസുകളുടെ എണ്ണം നാലായി - Jewellery
പയ്യന്നൂർ ബ്രാഞ്ചിൽ സ്വർണമായി നിക്ഷേപിച്ചവരുടെ പരാതിയിലാണ‌് കേസ്. തട്ടിപ്പിനെതിരെ പ്രത്യക്ഷ സരവുമായി സി.പി.എം ഇന്ന് രംഗത്തിറങ്ങും.
ഫാഷൻ ഗോൾഡ‌് സ്വർണ തട്ടിപ്പ‌് കേസ്; കേസുകളുടെ എണ്ണം നാലായി
2017 ഓഗസ്റ്റിൽ നൂര്‍ജഹാനില്‍ നിന്ന് 21 പവനും 2017 ജൂലൈ 18ന് ആയിഷ അബ്‌ദുള്‍ ജലീലില്‍ നിന്ന് 20.5 പവനും 2018 ജൂണ്‍ 10ന് ബുഷ്‌റ നൗഷാദില്‍ നിന്ന് 20 പവനും നിക്ഷേപമായി സ്വീകരിച്ചിരുന്നുവെന്നാണ് പരാതി. 2015 നവംബര്‍ ഒന്നിന് 50 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കുകയും അതില്‍ 10 ലക്ഷം തിരിച്ച് നല്‍കി ബാക്കിയുള്ള 40 ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയുമുണ്ട്. തട്ടിപ്പ് സംബന്ധിച്ച് കാസര്‍ഗോഡ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി കേസുകളുണ്ട്.