ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഏഴ് കേസുകളിൽ കൂടി എംസി ഖമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തി - MC Khamaruddin MLA
ക്രൈംബ്രാഞ്ച് സിഐ രാജ്മോഹന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂർ സെൻട്രൽ ജയിലിലെത്തി എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഏഴ് കേസുകളിൽ കൂടി എംസി ഖമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ഏഴ് കേസുകളിൽ കൂടി എംസി ഖമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാസർകോട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് സിഐ രാജ്മോഹന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂർ സെൻട്രൽ ജയിലിലെത്തി എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. കണ്ണൂർ സെൻട്രൽ ജയിലിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.