വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു - വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ മസ്ദൂർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
പട്ടുവം മംഗലശ്ശേരിയിലെ ചാലത്തൂർ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പുതിയ പുരയിൽ പി. പി. രാജീവൻ (42) ആണ് മരിച്ചത്.
![വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു Mazdoor worker died of shock while repairing power line വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ മസ്ദൂർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു മസ്ദൂർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6222542-thumbnail-3x2-pp.jpg)
രാജീവൻ
കണ്ണൂർ: തളിപ്പറമ്പ് തൃച്ഛംബരത്ത് വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടയിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പട്ടുവം മംഗലശ്ശേരിയിലെ ചാലത്തൂർ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പുതിയ പുരയിൽ പി. പി. രാജീവൻ (42) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ 12.45നാണ് സംഭവം. പരേതനായ റിട്ട. പൊലീസ് ഹെഡ് കോൺസ്‌റ്റബിൾ കുഞ്ഞിരാമന്‍റെയും ദേവിയുടെയും മകനാണ് മരിച്ച രാജീവൻ.