കേരളം

kerala

ETV Bharat / state

മയ്യിലിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; പ്രതി കീഴടങ്ങി - കണ്ണൂർ

ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു.

മയ്യിലിൽ പീഡനം  മയ്യിൽ  കുറ്റ്യാട്ടൂർ സി.പി.എം ബ്രാഞ്ച് സെക്രട്ടറി  Mayyil rape case accused surrendered  കണ്ണൂർ  Mayyil rape case arrest
മയ്യിലിൽ പീഡനം

By

Published : Jun 1, 2021, 2:09 PM IST

കണ്ണൂർ: മയ്യിലിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കീഴടങ്ങി. കുറ്റ്യാട്ടൂർ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രശാന്തനാണ് കീഴടങ്ങിയത്. ഇയാളെ കണ്ണൂർ പോക്‌സോ കോടതിയിൽ ഹാജരാക്കും. പ്രശാന്തനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു.

രണ്ടര മാസം മുൻപാണ് സംഭവം നടക്കുന്നത്. വീട്ടിൽ ആളില്ലാത്ത സമയത്താണ് പ്രശാന്തൻ എട്ടാം ക്ലാസ് വിദ്യാർഥിയെ വിളിച്ചുവരുത്തിയത്. ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങിയതോടെ കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടുകയും അച്ഛനോടും അമ്മയോടും കാര്യം പറയുകയും ചെയ്‌തു. രണ്ടാഴ്‌ചകൾക്ക് ശേഷം പ്രദേശത്തെ പത്താം ക്ലാസ് വിദ്യാർഥിയെയും ഇയാൾ സമാനമായി പീഡിപ്പിക്കാൻ ശ്രമിച്ചു.

പ്രശാന്തന്‍റെ അതിക്രമങ്ങൾ അറിഞ്ഞ പ്രദേശവാസികളാണ് ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം മുൻപ് മയ്യിൽ പൊലീസ് പ്രശാന്തനെതിരെ പോക്‌സോ കേസ് എടുത്തത്. ഇതോടെ പ്രശാന്തൻ ഒളിവിൽ പോകുകയായിരുന്നു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുള്ള പ്രശാന്തൻ നിർമാണ തൊഴിലാളിയാണ്.

ABOUT THE AUTHOR

...view details