കണ്ണൂര്‍: മെഡിക്കൽ കോളജിൽ മരിച്ച മയ്യഴി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്‍റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാനം അംഗീകരിച്ചില്ലെന്ന് കുടുംബം. മെഹ്റൂഫ് മരിച്ചിട്ട് നാൽപതിലേറെ ദിവസമായി. കേരളത്തിൽ മരിച്ചെങ്കിലും മയ്യഴി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്ന് കേരളം വാദിക്കുന്നു. എന്നാൽ മഹാരാഷ്ട്രയിൽ നാല് മലയാളികൾ മരിച്ചപ്പോൾ അത് ആ സംസ്ഥാനത്തിന്‍റെ കണക്കിലാണ് ചേർത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര സർക്കാർ.
മയ്യഴിയില്‍ മരിച്ച കൊവിഡ് രോഗിയുടെ കുടുംബം സര്‍ക്കാരിനെതിരെ രംഗത്ത്
മെഹ്റൂഫ് മരിച്ചിട്ട് നാൽപതിലേറെ ദിവസമായി. കേരളത്തിൽ മരിച്ചെങ്കിലും മയ്യഴി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്ന് കേരളം വാദിക്കുന്നു.
കേരളം കൈയ്യൊഴിഞ്ഞതിൽ പ്രതിഷേധിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ 11നാണ് ചെറുകല്ലായി സ്വദേശി മെഹറൂഫ് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. തുടർന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം ആശുപത്രിക്ക് സമീപത്തെ പള്ളിയിൽ മൃതദേഹം ഖബറടക്കി. എന്നാൽ ഇതുവരെ മരണം കേരളത്തിന്‍റേയൊ പുതുച്ചേരിയുടെയോ കണക്കിൽ രേഖപ്പെടുത്തിയിട്ടില്ല.
പുതുച്ചേരി സ്വദേശി ആയതുകൊണ്ട് അവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് കേരള സർക്കാർ പറയുന്നത്. രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെ ആണോ അവിടുത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് പുതുച്ചേരിയുടെ വാദം. വിഷയത്തില്‍ ഉടൻ തീരുമാനം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.