കണ്ണൂർ : മട്ടന്നൂര്‍ ജുമാ മസ്‌ജിദ് നിര്‍മാണത്തില്‍ അഴിമതിയെന്ന പരാതിയെ തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുള്‍ റഹ്‌മാന്‍ കല്ലായി, കോണ്‍ഗ്രസ് നേതാക്കളായ എംസി കുഞ്ഞമ്മദ്, യു മഹ്‌റൂഫ് എന്നിവരാണ് അറസ്റ്റിലായത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂര്‍ പൊലീസ് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മട്ടന്നൂര്‍ ജുമാ മസ്‌ജിദ് അഴിമതിക്കേസ് : കോടികള്‍ തട്ടിയെന്ന പരാതിയില്‍ യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍
മട്ടന്നൂര്‍ ജുമാ മസ്‌ജിദ് നിര്‍മാണത്തില്‍ അഴിമതിയെന്ന പരാതിയെ തുടര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുള്‍ റഹ്‌മാന്‍ കല്ലായി, കോണ്‍ഗ്രസ് നേതാക്കളായ എംസി കുഞ്ഞമ്മദ്, യു മഹ്‌റൂഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു
മട്ടന്നൂര്‍ ജുമാ മസ്‌ജിദ് നിര്‍മാണ അഴിമതി; കോടികള്‍ തട്ടിയെന്ന പരാതിയില്‍ യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍
മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റിന് ശേഷം മൂന്ന് പേരെയും വിട്ടയച്ചു. വഖഫ് ബോര്‍ഡിന്‍റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണത്തില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി. 2011 മുതല്‍ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവര്‍ക്ക് എതിരെയാണ് പരാതി. മൂന്ന് കോടി ചിലവായ നിര്‍മാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കില്‍ കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു.