കണ്ണൂർ: കൊട്ടിയൂര്‍ അമ്പായത്തോട് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. സംഘത്തില്‍ ഒരു സ്‌ത്രീയും കൈയ്യില്ലാത്ത ഒരാളും ഉള്‍പ്പെടെ അഞ്ചോളം പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയാണ് സംഘം പാല്‍ച്ചുരത്തെത്തിയതെന്നാണ് വിവരം. ഇവർ താഴെ പാല്‍ച്ചുരം മേലേ കോളനിയിലെ വീടുകളില്‍ നിന്നും ഭക്ഷണം ശേഖരിച്ച് മടങ്ങുകയായിരുന്നു. പൊലീസിന്‍റെ രഹസ്യാന്വേഷണത്തിലാണ് മാവോയിസ്റ്റുകളുടെ വിവരം ലഭിച്ചത്.
കണ്ണൂര്‍ കൊട്ടിയൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
പൊലീസിന്‍റെ രഹസ്യാന്വേഷണത്തിലാണ് മാവോയിസ്റ്റുകളുടെ വിവരം ലഭിച്ചത്
കണ്ണൂരിലെ കൊട്ടിയൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
പേരാവൂര്‍ ഡി.വൈ.എസ്.പി ടി.പി ജേക്കബ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. നേരത്തേയും അമ്പായത്തോട്, രാമച്ചി പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പാല്‍ച്ചുരത്ത് സായുധ പ്രകടനം നടത്തിയ കേസില്‍ മാവോയിസ്റ്റായ സൂര്യയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.