കണ്ണൂര്‍ : മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കരയിലെ പാറാൽ മന്‍സൂറി(21)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി വിക്രമനാണ് തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 12 പേരാണ് പ്രതികള്‍. കേസിലെ ഒരു പ്രതി ആത്മഹത്യ ചെയ്തിരുന്നു.
ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. കൊച്ചിയങ്ങാടിയിലെ കൂലോത്ത് രതീഷിനെയാണ് സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.