മാണിയൂരിൽ കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്ത നിലയിൽ - മാണിയൂർ വേശാല ഇന്ദിരാ നഗർ
സംഭവത്തിൽ മയ്യിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വേശാലയിലെ തന്നെ മറ്റൊരു ബസ് കാത്തിരിപ്പ് കേന്ദ്രവും തകർന്നിരുന്നു.
കണ്ണൂർ: ജില്ലയിൽ കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും കൊടിമരവും തകർത്ത നിലയിൽ. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ മാണിയൂർ വേശാല ഇന്ദിരാ നഗറിലാണ് സംഭവം. മൂന്ന് ബൈക്കുകളിലായി വന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സമീപവാസികൾ പറഞ്ഞു. ശബ്‌ദം കേട്ട് വീടിന് പുറത്ത് വന്നവരെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ മയ്യിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വേശാലയിലെ തന്നെ മറ്റൊരു ബസ് കാത്തിരിപ്പ് കേന്ദ്രവും തകർന്നിരുന്നു. ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്നാണ് പരാതി.