കേരളം

kerala

ETV Bharat / state

വംശനാശത്തിന് വിടില്ല; നാട്ടു മധുരം തേടി; മാമ്പഴ മേളയൊരുക്കി കുഞ്ഞിമംഗലം മാങ്ങ കൂട്ടായ്‌മ - kerala news updates

ഇരുന്നൂറിലധികം മാമ്പഴങ്ങളുമായി മേള സംഘടിപ്പിച്ച് കുഞ്ഞിമംഗലം മാങ്ങ കൂട്ടായ്‌മ

Mango festival in Kannur  വംശനാശത്തിന് വിടില്ല  മധുരം പകര്‍ന്ന് കുഞ്ഞിമംഗലം  മാമ്പഴ മേളയൊരുക്കി കുഞ്ഞിമംഗലം കൂട്ടായ്‌മ  കുഞ്ഞിമംഗലം മാമ്പഴ കൂട്ടായ്‌മ  കണ്ണൂര്‍ വാര്‍ത്തകള്‍  കണ്ണൂര്‍ ജില്ല വാര്‍ത്തകള്‍  കണ്ണൂര്‍ പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
മാമ്പഴ മേളയൊരുക്കി കുഞ്ഞിമംഗലം മാങ്ങ കൂട്ടായ്‌മ

By

Published : May 16, 2023, 6:57 PM IST

മാമ്പഴ മേളയൊരുക്കി കുഞ്ഞിമംഗലം മാങ്ങ കൂട്ടായ്‌മ

കണ്ണൂര്‍:വ്യത്യസ്‌തമായ മാമ്പഴ രുചികള്‍ അനുഭവിച്ചറിയാന്‍ അവസരമൊരുക്കികുഞ്ഞിമംഗലം സെൻട്രൽ യുപി സ്‌കൂളിലെ കടുക്കാച്ചി നാട്ടു മാമ്പഴ മേള. കുഞ്ഞിമംഗലം മാങ്ങ കൂട്ടായ്‌മയും പയ്യന്നൂർ കോളജ് സസ്യശാസ്ത്ര പിജി വിഭാഗവും പയ്യന്നൂരിലെ ജൈവഭൂമി കൂട്ടായ്‌മയും ചേർന്നാണ് മേള സംഘടിപ്പിച്ചത്. മാമ്പഴ വൈവിധ്യം കൊണ്ട് കാഴ്‌ചക്കാരെ അമ്പരപ്പിക്കുന്നതായിരുന്നു സ്‌കൂളിലെ മാമ്പഴ മേള.

കുട്ടാപ്പി, ചുവപ്പ് മുഖൻ, ടീച്ചർ മാങ്ങ, ഏഴിലോടൻ, ഏഴിമലച്ചാലിലെ മാങ്ങ, സുബൈദ, പെരിങ്ങോടൻ, സുബൈദ, ചോയിക്കുളങ്ങര, ചെനയൻ, പുളിമധുരൻ തുടങ്ങി വൈവിധ്യമായ ഇനങ്ങളാണ് മേളയില്‍ നിരത്തിയത്. കാഴ്‌ചക്കാരില്‍ നിരവധി പേരും മേളയില്‍ പ്രദര്‍ശിപ്പിച്ച പലവിധം മാമ്പഴങ്ങളും ആദ്യമായി കാണുന്നവരായിരുന്നു.

ഇരുന്നൂറിലധികം വ്യത്യസ്‌തയിനം മാമ്പഴങ്ങളാണ് പാള കൊണ്ടുണ്ടാക്കിയ പ്ലേറ്റില്‍ പ്രദര്‍ശിപ്പിച്ചത്. വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന നൂറിലധികം മാമ്പഴങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വംശനാശത്തിന്‍റെ വക്കില്‍ നിന്നും ഇവയെ തിരിച്ച് കൊണ്ട് വരണമെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. നാട്ടുമാവുകളുടെ പ്രാദേശികവും ജനിതകവുമായ വൈവിധ്യം ആരെയും അമ്പരപ്പിക്കുന്നതാണ്.

also read:ഓഫറുകൾ അറിയാം, ജനപ്രിയമാക്കാൻ ഐഡിയ ഉണ്ടെങ്കില്‍ അറിയിക്കാം... കൊച്ചി മെട്രോ പ്രോമോ സെന്‍റർ എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ

ABOUT THE AUTHOR

...view details