കേരളം

kerala

ETV Bharat / state

കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു - ഗൃഹനാഥൻ മരിച്ചു

കുടുംബ വഴക്കിനിടെ തറയിൽ തലയിടിച്ച് വീണ രാജനെ കണ്ണൂർ ജില്ല ആശുപത്രി, പരിയാരം മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തിച്ചെങ്കിലും ശനിയാഴ്‌ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

man undergoing treatment for injuries during a family quarrel died  family quarrel  കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു  ഗൃഹനാഥൻ മരിച്ചു  man died
കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

By

Published : Sep 19, 2021, 1:25 PM IST

Updated : Sep 19, 2021, 2:36 PM IST

കണ്ണൂർ: ചക്കരക്കല്ലിൽ കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. പള്ളിപ്പൊയിൽ കുനിയിൽ രാജനാണ് (60) മരിച്ചത്.

കഴിഞ്ഞ പതിമൂന്നാം തീയതിയാണ് സംഭവം. കുടുംബ വഴക്കിനിടെ തറയിൽ തലയിടിച്ച് വീണ രാജനെ കണ്ണൂർ ജില്ല ആശുപത്രി, പരിയാരം മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തിച്ചെങ്കിലും ശനിയാഴ്‌ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രാജൻ്റെ ഭാര്യ റീത്തയുടെ സഹോദരീ ഭർത്താവ് രവീന്ദ്രനെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയാണ് രാജൻ. രവീന്ദ്രൻ വിരാജ്പേട്ട സ്വദേശിയാണ്.

ചക്കരക്കൽ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും. മകൻ: രാഹുൽ.

Also Read: ഇന്ന് ധോണിയും രോഹിതും നേർക്കുനേർ, ദുബായില്‍ കുട്ടിക്രിക്കറ്റിന്‍റെ താരപ്പൂരത്തിന് തുടക്കം

Last Updated : Sep 19, 2021, 2:36 PM IST

ABOUT THE AUTHOR

...view details