കേരളം

kerala

ETV Bharat / state

മകളുടെ സുഹൃത്തായ 15 കാരിക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും ; കണ്ണൂരില്‍ 52 കാരൻ അറസ്റ്റിൽ - പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍

നിരവധി പെണ്‍കുട്ടികള്‍ക്ക് ഇയാള്‍ അശ്ലീല സന്ദേശം അയച്ചതായി പൊലീസ്

man held in kannanur for sending vulgar message to girls  man held in pocso case in kannur  മധ്യവയസ്കന്‍ പോക്സോ കേസില്‍ കണ്ണൂരില്‍ പിടിയില്‍  പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍  മകളുടെ സുഹൃത്തുക്കള്‍ക്ക് അശ്ലീല സന്ദേശമയച്ച പിതാവ് പിടിയില്‍
മകളുടെ സുഹൃത്തിന് അശ്ലീല സന്ദേശം; പോക്സോ കേസിൽ 52 കാരൻ അറസ്റ്റിൽ

By

Published : Dec 27, 2021, 3:47 PM IST

കണ്ണൂര്‍ : മകളുടെ സുഹൃത്തായ 15 കാരിക്ക് സമൂഹ മാധ്യമം വഴി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച 52 കാരൻ കണ്ണൂരിൽ അറസ്റ്റിൽ. കുറുവ കരിയൻ കണ്ടി ഹൗസിൽ കെ. ഹരീഷിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്‌. ഇയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി.

പെൺകുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിലാണ്‌ കേസെടുത്തത്‌. എൽഐസി ഏജന്‍റ് ആയ ഇയാൾ നിരവധി സ്ത്രീകൾക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ അയച്ചതായി പോലീസ്‌ പറഞ്ഞു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ആണ്‌ ഇത്‌ വ്യക്തമായത്‌.

ALSO READ:മദ്യപാനത്തിനിടെ തർക്കം; റാന്നിയിൽ ഒരാൾ കുത്തേറ്റു മരിച്ചു

കൂടുതൽ തെളിവുകൾ ശേഖരിക്കാന്‍ ഫോൺ ഫോറൻസിക്‌ പരിശോധനയ്ക്ക്‌ വിധേയമാക്കും. മകളുടെ ഫോണിൽ നിന്നാണ്‌ ഇയാൾ കൂട്ടുകാരികളുടെ ഫോൺ നമ്പറുകൾ ശേഖരിച്ചത്‌. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details