കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ വീട്ട് മുറ്റത്തെ കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (60) എന്നയാളാണ് മരിച്ചത്. മകൻ ബിൻസിനെ (18) ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടം.
മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണ് അച്ഛന് ദാരുണാന്ത്യം - കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു
മകൻ ബിൻസിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണ് അച്ഛന് ദാരുണാന്ത്യം
ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടം നടന്നത്. ബിൻസിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടി രൂപത സഹായ മെത്രാന്‍റെ സഹോദരൻ ആണ് മരിച്ച മാത്തുക്കുട്ടി.