കേരളം

kerala

ETV Bharat / state

അനുജനെയും ഭാര്യയെയും മകനെയും തീകൊളുത്തിയ ശേഷം ജേഷ്‌ഠൻ ജീവനൊടുക്കി - പത്തായ കുന്ന്

പത്തായ കുന്ന് നെച്ചോളി മടപ്പുരയ്ക്ക് സമീപം ശ്രീനാരായണത്തിൽ രഞ്ജിത്ത് ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രഞ്ജിത്തിന്‍റെ സഹോദരന്‍ രജീഷ്, ഇയാളുടെ ഭാര്യ, മകന്‍ എന്നിവര്‍ ചികിത്സയിലാണ്.

Man committed suicide  Man committed suicide in Kannur  setting fire  കണ്ണൂരില്‍ അനുജനെയും ഭാര്യയെയും മകനെയും തീകൊളുത്തി  തീകൊളുത്തിയ ശേഷം ജേഷ്‌ഠൻ ജീവനൊടുക്കി  ജീവനൊടുക്കി  പത്തായ കുന്ന്  രഞ്ജിത്ത്
Man committed suicide after setting fire to his brother wife and son

By

Published : Jul 3, 2023, 9:42 AM IST

Updated : Jul 3, 2023, 2:36 PM IST

കണ്ണൂർ: അനുജനെയും ഭാര്യയെയും ഇവരുടെ മകനെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ശേഷം ജേഷ്‌ഠൻ ജീവനൊടുക്കി. ഞായറാഴ്‌ച വൈകിട്ട് 7.30 ന് കണ്ണൂർ ജില്ലയിലെ പാട്യത്ത് ആണ് സംഭവം നടന്നത്. പത്തായ കുന്ന് നെച്ചോളി മടപ്പുരയ്ക്ക് സമീപം ശ്രീനാരായണത്തിൽ രഞ്ജിത്തിനെയാണ് (42) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ രഞ്ജിത്തിന്‍റെ സഹോദരന്‍ രജീഷ്, ഭാര്യ, മകന്‍ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രജീഷും ഭാര്യയും മകനും രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം രഞ്ജിത്ത് വഴക്കിട്ടു. തുടർന്ന് തറയിൽ മണ്ണെണ്ണ ഒഴിച്ച് തീ പകരുകയായിരുന്നു. തീ ആളിപ്പടർന്നതോടെ രജീഷിന്‍റെ ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. ഇതിനിടയിൽ രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി വാതിലടച്ചു. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ വാതിൽ തള്ളി തുറന്നു നോക്കുമ്പോൾ രഞ്ജിത്ത് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച നിലയിലായിരുന്നു.

ഉടന്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രഞ്ജിത്ത് മരിച്ചു. മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റി. ആശാരി പണി ചെയ്‌തു വരികയായിരുന്നു രഞ്ജിത്തും രജീഷും.

മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി:സ്‌ത്രീധനത്തെ ചൊല്ലി ഭര്‍ത്താവ് പീഡിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. തെലങ്കാന സിര്‍സില്ല ജില്ലയില്‍ ബൊയ്‌നപ്പള്ളിയില്‍ ജൂണ്‍ 30 നാണ് സംഭവം. വെമുലവാഡ മണ്ഡലത്തിലെ രുദ്രവാര സ്വദേശിയായ രജിത എന്ന നേശ (30) ആണ് തന്‍റെ മൂന്ന് കുട്ടികളെയും കൊലപ്പെടുത്തി ജീവനൊടുക്കിയത്. ഭര്‍ത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തുവന്നു.

സംഭവം ഇങ്ങനെ: രജിത കരിംനഗറില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കുന്ന സമയത്താണ് സുഭാഷ്‌ നഗറില്‍ കച്ചവടെ ചെയ്‌തിരുന്ന മുഹമ്മദ് അലിയെ പരിചയപ്പെടുന്നത്. ഇരുവരും സൗഹൃദത്തിലാകുകയും സൗഹൃദം വളര്‍ന്ന് പിന്നീട് പ്രണയമാകുകയും ചെയ്‌തു. വ്യത്യസ്‌ത മതത്തില്‍ നിന്നുള്ളവരായതിനാല്‍ ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല.

എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് ഇവര്‍ വിവാഹം കഴിക്കുകയായിരുന്നു. പത്ത് വര്‍ഷം മുന്‍പാണ് രജിതയും മുഹമ്മദ് അലിയും വിവാഹം കഴിച്ചത്. വിവാഹ ശേഷം രജിത നേശ എന്ന് പേരുമാറ്റി. ഇവര്‍ക്ക് മുഹമ്മദ് അയാൻഷ് (ഏഴ്), ഉസ്‌മാൻ മുഹമ്മദ് (14 മാസം) എന്നീ രണ്ട് ആൺമക്കളും അഷ്‌റസാബിൻ (അഞ്ച്) എന്ന മകളുമുണ്ട്.

വിവാഹം കഴിഞ്ഞ് ഏറെ വൈകാതെ തന്നെ മുഹമ്മദ് അലി സ്‌ത്രീധനത്തിന്‍റെ പേരില്‍ രജിതയെ പീഡിപ്പിക്കാന്‍ ആരംഭിച്ചു. പീഡനം സഹിക്കവയ്യാതെ വന്നതോടെ യുവതി വെമുലവാഡ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. ലോക്‌ അദാലത്തില്‍ വച്ച് രജിതയെ ഉപദ്രവിക്കില്ലെന്ന് മുഹമ്മദ് അലി ഉറപ്പു കൊടുത്തതോടെ പ്രശ്‌നം ഒത്തുതീര്‍പ്പായി.

ജൂണ്‍ 27ന് രജിതയെയും മക്കളെയും ഇയാള്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. രുദ്രവാരത്തുള്ള മാതാപിതാക്കളുടെ അടുത്തെത്തിയ രജിതയോട് ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങി പോകാന്‍ കുടുംബം ആവശ്യപ്പെട്ടു. പിറ്റേന്ന്, ജൂണ്‍ 28ന് രജിതയെയും മക്കളെയും രജിതയുടെ അച്ഛന്‍ രാജ നര്‍സു, തിരിച്ചയച്ചു. പിന്നാലെ ഇയാള്‍ വെമുലവാഡ പൊലീസ് സ്റ്റേഷനിലെത്തി മകളെ ഭര്‍ത്താവ് സ്‌ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടു.

ബക്രീദിന് ശേഷം പ്രശ്‌നം ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞ് പൊലീസ് ഇയാളെ മടക്കി അയക്കുകയായിരുന്നു. ജൂണ്‍ 30 കൊടുരുപാക ദേശീയപാതയോട് ചേര്‍ന്നുള്ള ജലാശയത്തിനരികിലാണ് രജിതയുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്.

Last Updated : Jul 3, 2023, 2:36 PM IST

ABOUT THE AUTHOR

...view details