കണ്ണൂർ: തളിപ്പറമ്പിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിന്നാലെ സ്കൂട്ടറിൽ എത്തിയ പ്രതി കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. തുടർന്ന് പ്രതി സ്കൂട്ടറുമായി രക്ഷപ്പെടുകയായിരുന്നു.
തളിപ്പറമ്പിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ - taliparambu
കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിന്നാലെ സ്കൂട്ടറിൽ എത്തിയ പ്രതി കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു
മാതാപിതാക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശങ്ങൾ പരിശോധിച്ചു. പ്രതി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുകയും മാധ്യമങ്ങളിലും സോഷ്യൽ മീഡിയ വഴി പുറത്തുവിടുകയും ചെയ്തിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന ഹീറോ ഹോണ്ട ഫോര്‍ ജി സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ക്യാമറയില്‍ വ്യക്തമായി പതിഞ്ഞ വാഹന നമ്പറും സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച വിവരങ്ങളുമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.