കണ്ണൂർ: ചെറുപുഴയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെറുപുഴ സ്വദേശി പെട്ടക്കൽ ബിനോയ് (40 ) ആണ് അറസ്റ്റിലായത്. ചെറുപുഴ സ്വദേശികളായ പൗലോസ് (78 )ഭാര്യ റാഹേൽ (72) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനിടയിലാണ് ബിനോയിയെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നിലയിൽ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയത്. ബിനോയ് കാമുകിക്കൊപ്പം ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും ചെറുപുഴ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കാമുകി മരിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ ബിനോയിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ചെറുപുഴ പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
കണ്ണൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍ - ക്രൈം ന്യൂസ്
പ്രതി ബിനോയ് കാമുകിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
![കണ്ണൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍ man arrested in couple murder case kannur kannur crime news crime latest news ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍ കണ്ണൂർ കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ ക്രൈം ന്യൂസ് ക്രൈം ലേറ്റസ്റ്റ് ന്യൂസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9988661-791-9988661-1608793756475.jpg)
കണ്ണൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
പൗലോസിനെ മകൻ ഡേവിഡിനെ (47) പ്രതി കുത്തി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പൗലോസിന്‍റെ സഹോദര പുത്രനാണ് പ്രതിയായ ബിനോയ്. കഴിഞ്ഞ 13 നാണ് കേസിന് ആസ്‌പദമായ സംഭവം. മറ്റൊരു കൊലപാതക കേസിൽ ബിനോയ്ക്ക് എതിരെ പൗലോസിനെ മൂത്തമകൻ സാക്ഷി പറഞ്ഞതിനെ തുടർന്നാണ് കുടുംബത്തോട് പ്രതിക്ക് വൈരാഗ്യം ഉണ്ടായത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ജയിലിൽനിന്ന് പരോളിലിറങ്ങിയ പ്രതി സംഭവശേഷം ഒളിവിലായിരുന്നു.