കണ്ണൂർ: വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണി കഞ്ചാവുമായി പിടിയിൽ. പരിയാരം മുടിക്കാനം കുണ്ടപ്പാറ സ്വദേശി ഷിബിൻ കെ. റോയ്(22)യെയാണ് തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തത്.
പരിയാരം മെഡിക്കൽ കോളജ് പരിസരത്ത് വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഷിബിനെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പരിയാരം മുടിക്കാനം, നരിപ്പാറ, നരിമട എന്നീ പ്രദേശങ്ങളിലെ വിജനമായ പറമ്പുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്.