കണ്ണൂർ: തലശേരി ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ കെ സുധാകരൻ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയ സംഭവം അറിയില്ലെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ. ഒരേ കാലയളവിൽ കോളജിലുള്ളപ്പോൾ അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇങ്ങനൊരു പ്രത്യേക സംഭവം ഓർക്കുന്നില്ലെന്നും മമ്പറം ദിവാകരൻ കൂട്ടിച്ചേർത്തു.
സുധാകരൻ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയ സംഭവം അറിയില്ലെന്ന് മമ്പറം ദിവാകരൻ ALSO READ:"ഇങ്ങനെ പൊങ്ങച്ചം പറയാമോ?" കെ. സുധാകരനോട് മുഖ്യമന്ത്രി
കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസം ഇപ്പോഴുമുണ്ട്. അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി മരണം വരെ തുടരും. സിപിഎമ്മുമായി ഒരു കാലത്തും സന്ധിചെയ്യില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു.
ഒരു വാരികക്ക് നൽകിയ അഭിമുഖത്തിലാണ് ബ്രണ്ണൻ കോളജിൽ പഠിച്ചിരുന്നപ്പോൾ പിണറായി വിജയനെ താൻ മർദിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പരാമർശം നടത്തിയത്. എന്നാൽ കോളജ് കാലത്ത് നടന്ന സംഭവങ്ങൾ ഓർത്തെടുത്ത് പറഞ്ഞ് രൂക്ഷമായാണ് മുഖ്യമന്ത്രി സുധാകരന്‍റെ ആരോപണത്തിന് മറുപടി നൽകിയത്.
ALSO READ:'ബാറുകള്‍ തുറന്നു, ആരാധാനാലയങ്ങള്‍ അടച്ചു... എന്താണ് യുക്തി? കെ. സുധാകരൻ ചോദിക്കുന്നു
തന്നെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരൻ്റെ അവകാശവാദം അദ്ദേഹത്തിൻ്റെ സ്വപ്നം മാത്രമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. തൻ്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ.സുധാകരൻ പദ്ധതിയിട്ടിരുന്നതായി സുധാകരൻ്റെ അടുത്തയാളായ ഒരാൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.