കേരളം

kerala

ETV Bharat / state

മഹിളാ മോര്‍ച്ച പ്രതിഷേധം; ഡിവൈ.എസ്‌.പി സദാനന്ദനെതിരെ ബി. ഗോപാലകൃഷ്‌ണൻ - kannur mahila morcha

മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ബി. ഗോപാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. മാർച്ചിൽ പ്രവർത്തകർക്ക് പരിക്കേറ്റു.

മഹിളാ മോര്‍ച്ച പ്രതിഷേധം  ബി. ഗോപാലകൃഷ്‌ണൻ  കണ്ണൂർ മഹിളാ മോർച്ച  Mahila Morcha protest kannur  kannur mahila morcha  B Gopalakrishnan
മഹിളാ മോര്‍ച്ച പ്രതിഷേധം; ഡിവൈ.എസ്‌.പി സദാനന്ദനെതിരെ ബി. ഗോപാലകൃഷ്‌ണൻ

By

Published : Sep 22, 2020, 3:42 PM IST

കണ്ണൂർ: കണ്ണൂർ ഡിവൈ.എസ്.‌പി പി.പി സദാനന്ദനെ കടന്നാക്രമിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്‌ണന്‍. പൊലീസ് തൊപ്പി ഊരുന്ന ദിവസം സദാനന്ദൻ ബി.ജെ.പി ഓഫിസിൽ ഭിക്ഷക്കാരനെപ്പോലെ വന്ന് നിൽക്കുമെന്നും ബി.ജെ.പിയുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സദാനന്ദന്‍റെ അളിയനാണോ എന്നും ഗോപാലകൃഷ്‌ണൻ ചോദിച്ചു. മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ബി. ഗോപാലകൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്‌തു.

മഹിളാ മോര്‍ച്ച പ്രതിഷേധം; ഡിവൈ.എസ്‌.പി സദാനന്ദനെതിരെ ബി. ഗോപാലകൃഷ്‌ണൻ

ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്‍റിന് അടക്കം ആറുപേര്‍ക്ക് പരുക്കേറ്റു. മഞ്‌ജുഷ, മഹിജ, ജലജ, ഹരിഷ്‌മ, പ്രീത എന്നിവര്‍ക്കാണ് മാര്‍ച്ചിനിടെ പരിക്കേറ്റത്.

ABOUT THE AUTHOR

...view details