കേരളം

kerala

ETV Bharat / state

കേരളത്തിനോട് സഹായം ചോദിച്ച് മാഹി എംഎല്‍എ - Dr V Ramachandran

നാട്ടിലേക്ക് മടങ്ങാനാൻ ആഗ്രഹിക്കുന്ന മാഹിയിലെ പ്രവാസികൾക്ക് കൂടി നോർക്കയിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മാഹി എംഎല്‍എ രാമചന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

കണ്ണൂർ  kannur  മാഹി എം.എൽ.എ ഡോ.വി.രാമചന്ദ്രൻ  Dr V Ramachandran  kerala CM
കേരള മുഖ്യമന്ത്രിക്ക് മാഹി എം.എൽ.എ ഡോ.വി.രാമചന്ദ്രന്‍റെ നിവേദനം

By

Published : Apr 29, 2020, 1:47 PM IST

കണ്ണൂർ : മാഹിയിലെ പ്രവാസികൾക്ക് നോർക്ക സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് മാഹി എം.എൽ.എ ഡോ.വി.രാമചന്ദ്രന്‍റെ നിവേദനം. നാട്ടിലേക്ക് മടങ്ങാനാൻ ആഗ്രഹിക്കുന്ന മാഹിയിലെ പ്രവാസികൾക്ക് കൂടി നോർക്കയിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം. ഇതിന് അനുകൂല മറുപടി പ്രതീക്ഷിക്കുന്നതായി എം.എൽ.എ പറഞ്ഞു.

കൂടാതെ പുതുച്ചേരി മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചതായും അദേഹം പറഞ്ഞു. പുതുച്ചേരിയിൽ നോർക്ക രജിസ്ട്രേഷൻ ഓൺലൈൻ ആയി ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നും ഇക്കാര്യം പുതുച്ചേരി മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നും എം.എൽ.എ പറഞ്ഞു.

ABOUT THE AUTHOR

...view details