കേരളം

kerala

ETV Bharat / state

മര്‍ദനമേറ്റയാള്‍ മരിച്ചു; പ്രതികള്‍ അറസ്റ്റില്‍ - കണ്ണൂർ

ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്ത ഇയാളെ മിനി ബസ് ഡ്രൈവറും സംഘവും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

വിനോദൻ

By

Published : Jul 12, 2019, 1:33 PM IST

കണ്ണൂർ: മര്‍ദനമേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന നാദാപുരം കൂടത്തിൽ തീർത്ഥം ഹൗസിൽ വിനോദൻ (47) മരിച്ചു. മാഹി ഗവണ്‍മെന്‍റ് ആശുപത്രി ജങ്ഷന് സമീപം ദേശീയ പാതയിൽ വച്ചാണ് മിനി ബസ് ഡ്രൈവറും സംഘവും ഇയാളെ മര്‍ദിച്ചത്. ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദനത്തില്‍ വിനോദന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിലെ രണ്ടാംപ്രതിയെ ഇന്നലെ കഞ്ചാവുമായി മാഹി പൊലീസ് പിടികൂടിയിരുന്നു. അഴിയൂർ ചെറിയത്തെ നാസറിന്‍റെ മകൻ ഷിനാസി (30) നെയാണ് മാഹി മഞ്ചക്കൽ ബോട്ട് ഹൗസ് പരിസരത്ത് നിന്ന് 10 ഗ്രാം കഞ്ചാവുമായി മാഹി എസ്ഐ ഇളങ്കോയും സംഘവും പിടികൂടിയത്. ഒന്നാം പ്രതിയും മിനി ബസ് ഡ്രൈവറുമായ അഴിയൂർ കിഴക്കെ പാലക്കൂലിൽ ഫർഷാൽ (39) നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഫര്‍ഷാല്‍ പൊലീസ് കസ്റ്റഡിയിലാണ്.

ABOUT THE AUTHOR

...view details