കേരളം

kerala

ETV Bharat / state

Mahe Bridge is in Danger : അപകട ഭീഷണി ഉയര്‍ത്തി മാഹി പാലം ; നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കണമെന്നാവശ്യം - kerala news updates

Mahe Bridge Construction: കാല്‍നട യാത്രക്കാര്‍ക്ക് അടക്കം ഭീഷണിയായി അപകടാവസ്ഥ, പാലത്തില്‍ വലിയ കുഴികള്‍

mahe palam  കോഴിക്കോട് ജില്ല  കണ്ണൂര്‍ മാഹി പാലം നിര്‍മാണം  mahe Bridge Construction  അപകട ഭീഷണിയായി മാഹി പാലം  നിര്‍മാണം അതിവേഗം പൂര്‍ത്തികരിക്കണമെന്ന ആവശ്യം  Kannur Mahi Bridge is in danger  Mahe Bridge is in danger  kerala news updates  latest news in kerala
Kannur Mahe Bridge

By ETV Bharat Kerala Team

Published : Aug 22, 2023, 6:09 PM IST

Updated : Aug 22, 2023, 7:09 PM IST

അപകട ഭീഷണി ഉയര്‍ത്തി മാഹി പാലം

കണ്ണൂര്‍ :കണ്ണൂര്‍-കോഴിക്കോട് (Kannur- Kozhikode) ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹി പാലത്തിന്‍റെ (Mahe Bridge) നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായ പാലത്തിന്‍റെ നിര്‍മാണം വേഗത്തില്‍ നടപ്പിലാക്കി ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളേറെ പഴക്കമുണ്ട്. നിരന്തരമുള്ള ജനങ്ങളുടെ മുറവിളിയെ തുടര്‍ന്ന് പാലം നിര്‍മാണത്തിന് 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. എന്നാല്‍ അറ്റകുറ്റ പണികള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല (Mahe Bridge is in Danger).

പാലത്തിനൊപ്പം ഒരു ബദല്‍ പാലത്തിന്‍റെ എസ്‌റ്റിമേറ്റും തയ്യാറാകുന്നുണ്ട്. പൊലീസ് ഔട്ട് പോസ്റ്റ് (Police Out Post) പരിസരത്ത് നിന്നും ആരംഭിച്ച് നിലവിലുള്ള പാലത്തിന്‍റെ അരിക് ചേര്‍ന്ന് മാഹി പോസ്റ്റ് ഓഫിസ് (Mahe Post Office) പരിസരത്ത് എത്തുന്നതാണ് പദ്ധതി. ഇതും പരിഗണനയിലുണ്ട്. പാലം നിര്‍മാണം ആരംഭിക്കാന്‍ യാതൊരു തടസങ്ങളും നിലവിലില്ല.

പാലത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നയിടം തകര്‍ന്നിട്ട് മാസങ്ങളോളമായി. പാലത്തിലെ കരിങ്കല്‍ ചീളുകള്‍ ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. 2003ല്‍ ദേശീയ പാത അധികൃതര്‍ പാലം ബലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പദ്ധതി നടപ്പായില്ല. മാഹി പൊതുമരാമത്ത് വകുപ്പ് പദ്ധതി രേഖ സമര്‍പ്പിച്ച് ജില്ല കലക്‌ടര്‍ക്ക് (District Collector) സമര്‍പ്പിക്കുകയും തുടര്‍ന്നുള്ള നടപടികള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്‌തിരുന്നു.

വര്‍ഷങ്ങള്‍ പിന്നിടുംതോറും പാലം കൂടുതല്‍ അപകടാവസ്ഥയിലാവുകയാണ്. ഗോവ (Goa), മംഗലാപുരം (Mangalapuram) എന്നിവിടങ്ങളില്‍ നിന്നും മാഹി സെന്‍റ് തെരേസാസ് പള്ളിയിലേക്ക് നിരവധി തീര്‍ഥാടകരാണ് ദിനംപ്രതിയെത്തുന്നത്. ഇതെല്ലാം കണക്കിലെടുത്ത് പാലം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാഹി പാലം (Mahe Bridge) കണ്ണൂര്‍ - കോഴിക്കോട് (Kannur- Kozhikode) ജില്ലകളെ ബന്ധിപ്പിക്കുന്ന കേവലം ഒരു പാലം മാത്രമല്ല. മഹാരാഷ്ട്രയേയും (Maharashtra) ഗോവയേയും (Goa) ഉത്തര-ദക്ഷിണ-കന്നഡ ജില്ലകളെയും കേരളവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാലം കൂടിയാണിത്. വാണിജ്യ-വിനോദ സഞ്ചാര മേഖലകളെ കേരളവുമായി ബന്ധിപ്പിക്കുന്നതുമാണ്. ആദ്യകാലത്ത് മയ്യഴി പുഴയ്ക്ക്‌ കുറുകെ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഒരു മരപ്പാലമായിരുന്നു ഇത്.

ഈ മരപ്പാലം പിന്നീട് പുഴയിലെ ശക്തമായ കുത്തൊഴുക്കില്‍ ഒഴുകി പോയതോടെ 1933ല്‍ ബ്രിട്ടീഷുകാര്‍ വീണ്ടും പാലം നിര്‍മിച്ചു. ഇതാണ് ഇന്ന് കാണുന്ന മാഹി പാലം. കാലപ്പഴക്കവും വാഹന പെരുപ്പവും കാരണം ദുര്‍ബലമായ പാലം പിന്നീട് 1971 ല്‍ പുതുക്കി പണിതു. എന്നാല്‍ ഇംഗ്ലീഷ് ഭരണത്തിന്‍റെ ബാക്കി പത്രമെന്നോണം അന്ന് പാലത്തിന്‍റെ കരിങ്കല്‍ തൂണുകളെല്ലാം അതേപടി നിലനിര്‍ത്തി. അന്ന് കേരള പൊതുമരാമത്ത് വകുപ്പ് പാലം കോണ്‍ക്രീറ്റ് ചെയ്‌ത് ബലപ്പെടുത്തുക മാത്രമാണ് ചെയ്‌തത്.

വര്‍ഷങ്ങളേറെ പിന്നിട്ടപ്പോള്‍ പാലം ഏറെ ദുര്‍ബലമായി. ഏത് സമയവും വലിയ അപകടമുണ്ടാകുമെന്ന ഭീതിയിലാണ് മാഹി പാലത്തിലൂടെയുള്ള ഓരോരുത്തരുടെയും യാത്ര. അതേസമയം നിരന്തരമുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ കണ്‍ തുറക്കാതിരുന്ന അധികൃതരുടെ ഭാഗത്തുനിന്ന് നിലവിലുണ്ടാകുന്ന നീക്കങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയേകുന്നുണ്ട്.

Last Updated : Aug 22, 2023, 7:09 PM IST

ABOUT THE AUTHOR

...view details