കണ്ണൂർ: മാധ്യമ സ്വാതന്ത്ര്യം തടയുന്ന മാഹി പൊലീസിൻ്റെയും, മാഹി ഭരണകൂടത്തിൻ്റെയും നടപടിയിൽ പ്രതിഷേധിച്ച് മാഹി പ്രസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർ കരിദിനം ആചരിച്ചു. മയ്യഴി ഭരണകൂടവും മയ്യഴി പൊലീസും നീതി പാലിക്കുക എന്ന പ്ലക്കാർഡുകളുമായി സാമൂഹിക അകലം പാലിച്ച് പ്രസ് ക്ലബ്ബിൽ കുത്തിയിരിപ്പ് സമരം നടത്തി.
മാഹിയിൽ മാധ്യമ പ്രവർത്തകർ കരിദിനം ആചരിച്ചു - മാഹി
മയ്യഴി ഭരണകൂടവും മയ്യഴി പൊലീസും നീതി പാലിക്കുക എന്ന പ്ലക്കാർഡുകളുമായി സാമൂഹിക അകലം പാലിച്ച് പ്രസ് ക്ലബ്ബിൽ കുത്തിയിരിപ്പ് സമരം നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ മാഹിയിലെ മാധ്യമ പ്രവർത്തകരെ ചെറുകല്ലായിയിലും, ന്യു മാഹിയിലും തടഞ്ഞ് വെച്ചിരുന്നു.
മാഹിയിൽ മാധ്യമ പ്രവർത്തകർ കരിദിനം ആചരിച്ചു
കഴിഞ്ഞ ദിവസങ്ങളിൽ മാഹിയിലെ മാധ്യമ പ്രവർത്തകരെ ചെറുകല്ലായിയിലും, ന്യു മാഹിയിലും തടഞ്ഞ് വെച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കരിദിനം ആചരിച്ചത്. പ്രസ് ക്ലബ് പ്രസിഡൻ്റ് കെ.വി ഹരീന്ദ്രൻ, സെക്രട്ടറി മോഹനൻ കത്യാരത്ത് എന്നിവർ സംസാരിച്ചു. സംഭവം പുതുച്ചേരി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും തുടർന്നും തടഞ്ഞു നിറുത്തിയാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാനും തീരുമാനിച്ചു.