കേരളം

kerala

ETV Bharat / state

Mahe Church Thirunal Festival : മാഹി പള്ളി തിരുനാളിന് ഒക്‌ടോബര്‍ 5 ന് തുടക്കം, 22 വരെ വിപുലമായ ആഘോഷം - മാഹി പള്ളി തിരുന്നാളിന് ഒക്‌ടോബര്‍ 5 ന്

Mahe Church Fest Details മാഹി സെന്‍റ് തെരേസ ദേവാലയത്തിലെ തിരുനാൾ ഒക്‌ടോബർ അഞ്ച് മുതൽ 22 വരെ വിവിധ പരിപാടികളോടെ നടക്കും

Mahe Church  Mahe Church Thirunal Festival  Mahe Church Thirunal starting  mahe St Theresa Shrine church  മാഹി സെന്‍റ് തെരേസ ദേവാലയം  മാഹി പള്ളി  മാഹി പള്ളി തിരുന്നാൾ  മാഹി പള്ളി തിരുന്നാളിന് ഒക്‌ടോബര്‍ 5 ന്  വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാള്‍
Mahe Church Thirunal Festival

By ETV Bharat Kerala Team

Published : Sep 28, 2023, 10:39 PM IST

ഫാ. ഡിലൂ റാഫേൽ മാധ്യമങ്ങളോട്

കണ്ണൂര്‍ : ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ മാഹി സെന്‍റ് തെരേസ ദേവാലയത്തിലെ (mahe St Theresa Shrine church) വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാള്‍ മഹോത്സവം ഒക്‌ടോബര്‍ അഞ്ചിന് ആരംഭിക്കുന്നു. ഒക്‌ടോബർ 22-ാം തിയതി വരെ വിവിധ പരിപാടികളോടെ തിരുനാള്‍ (Mahe Church Thirunal) ആഘോഷിക്കും. ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 11.30 ന് മാഹി അമ്മയുടെ സ്‌തുതിക്കായി വികാരി വിന്‍സെന്‍റ് പുളിക്കല്‍ പതാക ഉയര്‍ത്തും (Mahe Church Thirunal Festival).

12 മണിക്ക് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം തീര്‍ഥാടക ലക്ഷങ്ങളുടെ പൊതുവണക്കത്തിന് ഭക്തിയാദരവോടെ പ്രതിഷ്‌ഠിക്കും. തിരുനാള്‍ ദിനങ്ങളില്‍ വൈകീട്ട് ആറ് മണിക്ക് സാഘോഷ ദിവ്യപൂജയും സുവിശേഷ പ്രഭാഷണവും നടക്കും. തുടര്‍ന്ന് നൊവേനയും തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും ഉണ്ടാകും.

തിരുനാള്‍ ആരംഭ ദിവസം വൈകീട്ട് ആറിന് മോണ്‍. ജന്‍സന്‍ പുത്തന്‍ വീട്ടിലിന്‍റെ കാര്‍മ്മികത്വത്തില്‍ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ആറാം തിയതി വൈകീട്ട് ആറ് മണിക്ക് ഫാ. ജറാള്‍ഡ് ജോസഫിന്‍റെയും ഏഴാം തിയതി ഫാ. സജീവ് വര്‍ഗീസിന്‍റെയും കാര്‍മ്മികത്വത്തില്‍ കുര്‍ബാന നടക്കും. എട്ടാം തിയതി രാവിലെ ഒൻപതിന് ഫാ. ലോറന്‍സ് കൂലാസ് ഫ്രഞ്ച് കുര്‍ബാന അര്‍പ്പിക്കും.

അന്നേ ദിവസം വൈകീട്ട് ആറിന് കുര്‍ബാനക്കും നൊവേനക്കും ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ കാര്‍മ്മികത്വം വഹിക്കും. പൊതുവണക്കത്തിന് പ്രതിഷ്‌ഠിക്കുന്ന തിരുസ്വരൂപത്തില്‍ പൂമാല അര്‍പ്പിക്കാനും സന്നിധിയില്‍ മെഴുകുതിരി തെളിയിക്കാനും തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒക്‌ടോബര്‍ 14, 15 തിയതികളിലാണ് മുഖ്യ തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുക.

ഒക്‌ടോബർ ഒൻപതിന് ഫാ. അലോഷ്യസ് കുളങ്ങര കുര്‍ബാന അര്‍പ്പിക്കും. 10 ന് വൈകീട്ട് ആറ് മണിക്ക് ഇംഗ്ലീഷ് കുര്‍ബാനക്ക് കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. പീറ്റര്‍ മച്ചാദോ ആണ്. 11 ന് ഫാ. വില്യം രാജനും 12 ന് ഫാ. മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പിലും 13 ന് മോണ്‍. ക്ലാരന്‍സ് പാലിയത്തും കുര്‍ബാന അര്‍പ്പിക്കും. 14 ന് വൈകീട്ട് അഞ്ചിന് ഫാ. ആന്‍റണിസാമി പീറ്റര്‍ അബിറിന്‍റെ കാര്‍മ്മികത്വത്തില്‍ തമിഴ് കുര്‍ബാന നടക്കും.

ക്രൈസ്‌തവ വിശ്വാസം മാഹിയില്‍ എത്തിയതിന്‍റെ 300-ാം വാര്‍ഷികവും ഇത്തവണത്തെ തിരുനാള്‍ ആഘോഷത്തോടൊപ്പം നടക്കും. വിശുദ്ധ അമ്മ ത്രേസ്യയുടെ മാധ്യസ്ഥം വഴി വിശ്വാസ ദാര്‍ഢ്യവും ഹൃദയ പരിവര്‍ത്തനവും കൈവരിക്കാന്‍ തിരുനാള്‍ ആഘോഷങ്ങള്‍ സഹായകരമാകുമെന്നും വിശ്വസിക്കപ്പെടുന്നു. 14, 15 തിയതികളില്‍ തിരുനാള്‍ ജാഗരവും തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണവും നടക്കും.

വിവിധ ഭാഷകളിലുള്ള കുര്‍ബാന മാഹി സെന്‍റ് തെരേസ ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിന്‍റെ പ്രത്യേകതയാണ്. 15 ന് പുലര്‍ച്ചെ ഒന്നുമുതല്‍ ആറ് വരെ തീര്‍ഥാടനത്തിന്‍റെ മുഖ്യ നേര്‍ച്ചയായ ശയന പ്രദക്ഷിണം നടക്കും. അന്നേ ദിവസം രാവിലെ 10.30 ന് കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്‍റെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന നടക്കും. ഒക്‌ടോബർ 22ന് ഉച്ച കഴിഞ്ഞ് മൂന്നിന് തിരുസ്വരൂപം അള്‍ത്താരയിലേക്ക് മാറ്റുന്നതോടെ ഈ വര്‍ഷത്തെ തിരുനാളിന് സമാപനം കുറിക്കും.

തിരുനാളിനെത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്കായി വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപത്തില്‍ വണങ്ങാനും മെഴുകുതിരി തെളിയിക്കാനും സൗകര്യം ഒരുക്കും. ഞായറാഴ്‌ചകളിലും മുഖ്യ തിരുനാളുകളിലും തുടര്‍ച്ചയായി ദിവ്യ പൂജ ഉണ്ടായിരിക്കും.

എല്ലാ ദിവസവും കുമ്പസാരത്തിനും ദിവ്യ കാരുണ്യ സ്വീകരണത്തിനും അവസരമുണ്ട്. നേര്‍ച്ചകള്‍ നേരുന്നതിനും വിശ്രമിക്കുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സഹ.വികാരി ഫാ. ഡിലൂ റാഫേല്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി രാജേഷ്‌ ഡിസില്‍വ എന്നിവര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details