കണ്ണൂർ: ആർ എസ് എസും ബി ജെ പിയുമാണ് ഇന്ത്യയെ മതാടിസ്ഥാനത്തിൽ വെട്ടിമുറിക്കാൻ ശ്രമിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തളിപ്പറമ്പിൽ നടത്തിയ ഭരണഘടനാ സംരക്ഷണ ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി ഹിറ്റ്‌ലറുടെ നവ അവതാരം : എം എ ബേബി - എം എ ബേബി
പൗരത്വ ഭേദഗതിയിലൂടെ മനുഷ്യത്വ വിരുദ്ധതയാണ് ലക്ഷ്യമിടുന്നത്. ഹിറ്റ്ലറുടെ നവ അവതാരമാണ് നരേന്ദ്ര മോദി. അദ്ദേഹം ഹിറ്റ്ലറിന്‍റെ പാത പിൻപറ്റുകയാണ് ചെയ്യുന്നത്. അക്കാലത്ത് ജർമ്മനിയിൽ നടപ്പാക്കിയതിന്‍റെ പതിപ്പാണ് ആർ എസ് എസ് ഇന്ത്യയിൽ നടപ്പാക്കുന്നതെന്നും എം.എ ബേബി
പൗരത്വ ഭേദഗതിയിലൂടെ മനുഷ്യത്വ വിരുദ്ധതയാണ് ലക്ഷ്യമിടുന്നത്. ഹിറ്റ്ലറുടെ നവ അവതാരമാണ് നരേന്ദ്ര മോദി. അദ്ദേഹം ഹിറ്റ്ലറിന്‍റെ പാത പിൻപറ്റുകയാണ് ചെയ്യുന്നത്. അക്കാലത്ത് ജർമ്മനിയിൽ നടപ്പാക്കിയതിന്‍റെ പതിപ്പാണ് ആർ എസ് എസ് ഇന്ത്യയിൽ നടപ്പാക്കുന്നത്. മതാടിസ്ഥാനത്തിൽ ഇന്ത്യയെ വെട്ടിമുറിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജയിംസ് മാത്യു എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ, സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി മുകുന്ദൻ, പ്രൊഫ. മൊയ്‌തീൻ കുട്ടി എന്നിവർ സംസാരിച്ചു.