കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ് പുതിയ ജില്ലാ സെക്രട്ടറിയായ എം.വി.ജയരാജന്‍.
എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി - സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
2011ൽ പി ശശിയെ പുറത്താക്കിയ ഒഴിവിലാണ് പി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിക്കുന്നത്. ജില്ലാകമ്മിറ്റിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായാണ് വിവരം.
ഫയൽ ചിത്രം
ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് എം.വി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്. അച്ചടക്ക നടപടിക്കുശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
Last Updated : Mar 11, 2019, 1:27 PM IST