കേരളം

kerala

ETV Bharat / state

ശിവശങ്കറിന്‍റെ അറസ്റ്റ്; മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് ചെന്നിത്തല

ഉപ്പ് തിന്നത് ആരാണോ അവർ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇനിയും സ്വപ്നയുമായി ബന്ധമുള്ളവരുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

By

Published : Oct 29, 2020, 12:22 PM IST

Updated : Oct 29, 2020, 7:57 PM IST

ramesh chennithala  m sivasankar arrest  chief minister pinarayi vijayan  cm pinarayi vijayan resign  കണ്ണൂർ  ശിവശങ്കറിന്‍റെ അറസ്റ്റ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല  പ്രതിപക്ഷ നേതാവ്  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി  പിണറായ വിജയൻ
ശിവശങ്കറിന്‍റെ അറസ്റ്റ്; മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് ചെന്നിത്തല

കണ്ണൂർ:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനുമായ എം ശിവശങ്കർ അറസ്റ്റിലായതോടെ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യം ചെയ്യുമെന്ന പൂതി മനസ്സിലിരിക്കട്ടെ എന്ന് പറഞ്ഞ മുഖ്യമന്ത്രിയോട് ആ പൂതി നടപ്പിലാകാൻ പോവുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഉപ്പു തിന്നത് ആരാണോ അവർ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇനിയും സ്വപ്നയുമായി ബന്ധമുള്ളവരുണ്ട്. ഇതുപോലൊരു നാറിയ സർക്കാർ ഉണ്ടായിട്ടില്ല. എല്ലാ അധോലോക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ സർക്കാർ പിണറായ വിജയന്‍റെതാണെന്നും ചെന്നിത്തല ആരോപിച്ചു.

ശിവശങ്കറിന്‍റെ അറസ്റ്റ്; മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് ചെന്നിത്തല

കൂടുതൽ വായിക്കാൻ: എം. ശിവശങ്കർ ഒരാഴ്‌ചത്തേക്ക് ഇ.ഡി കസ്റ്റഡിയിൽ

മുഖ്യമന്ത്രി എല്ലാറ്റിനെയും ന്യായീകരിക്കുകയാണ് ചെയ്തത്. തുടക്കം മുതൽ ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു. ഇനി മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. ശിവശങ്കറിനെ മാറ്റാൻ താൻ പറഞ്ഞത് കേൾക്കാത്തത് പോട്ടെ എന്നും കാനം പറഞ്ഞിട്ടും മുഖ്യമന്ത്രി അത് കേട്ടില്ലെന്നും ചില കാര്യങ്ങൾ പറയുമ്പോൾ മുഖ്യമന്ത്രിക്ക് ഓർമ്മ ഉണ്ടാകില്ലെന്നും സ്വപ്നയുടെ മൊഴി വന്നപ്പോൾ മാത്രമാണ് മുഖ്യമന്ത്രിക്ക് ഓർമ്മ വന്നതെന്നും ചെന്നിത്തല പറഞ്ഞു.

കൂടുതൽ വായിക്കാൻ: സ്വർണക്കടത്തിന് ശിവശങ്കർ ഒത്താശ ചെയ്‌തതായി ഇ.ഡി; അറസ്റ്റ് മെമ്മോ പുറത്ത്

മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇതുപോലെ കൈ കഴുകാൻ തോന്നുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒന്നുകിൽ മുഖ്യമന്ത്രിക്ക് യാതൊരു പിടിപാടുമില്ലെന്നും അല്ലെങ്കിൽ അന്വേഷണം പിണറായി വിജയനിലേക്ക് വരുകയാണെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിക്കെതിരെയുള്ള ജനവികാരം മാനിച്ച് മുഖ്യമന്ത്രി രാജി വെക്കണമെന്നും മുഖ്യമന്ത്രിയെ തിരുത്തേണ്ട പാർട്ടി നേതൃത്വം ഇതിലും വലിയ കുരുക്കിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍റെ മകനെ ഇഡി പിന്തുടരുന്നതിന്‍റെ വേവലാതിയിലാണ് കോടിയേരിയെന്നും ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു.

Last Updated : Oct 29, 2020, 7:57 PM IST

ABOUT THE AUTHOR

...view details