കണ്ണൂര്‍ :ജെ.സി.ബി (JCB Literary Prize) സാഹിത്യ പുരസ്കാരം ലഭിച്ച എം മുകുന്ദന് കണ്ണൂർ ജില്ല പഞ്ചായത്തിന്‍റെ ആദരം. ഡൽഹി ഗാഥകളിൽ (Delhi: A Soliloquy) എഴുതിയത് ഒരു കാലഘട്ടത്തിൽ അവിടുത്തെ പാവപ്പെട്ട മനുഷ്യർക്ക് നേരെയുണ്ടായ ഭരണകൂട ഭീകരതയുടെ നേര്‍ചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്തിന്‍റെ ആദരം പ്രസിഡന്‍റ് പി.പി. ദിവ്യ, എം മുകുന്ദന് സമർപ്പിച്ചു. അദ്ദേഹത്തിന്‍റെ പള്ളൂരിലെ മണിയമ്പത്ത് വീട്ടിലായിരുന്നു ആദരിക്കല്‍ ചടങ്ങ്. ഒരു കാലഘട്ടത്തില്‍ ഡൽഹിയിലെ വളരെ സാധാരണക്കാരായ പാവപ്പെട്ട മനുഷ്യർക്ക് നേരേയുണ്ടായ ഭരണകൂട ഭീകരതയുടെയും ആ മനുഷ്യർ അനുഭവിച്ച കണ്ണീരിന്‍റെയും വേദനയുടെയും രോദനത്തിന്‍റെയും സങ്കടങ്ങളുടെയും കഥയാണ് ഡൽഹി ഗാഥകള്‍.