കേരളം

kerala

ETV Bharat / state

വടകര ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു - lorry skidded

വാഹന ഗതാഗതം പഴയറോഡിലൂടെ വഴിതിരിച്ചുവിട്ടിരിക്കുകയാണ്

lorry skidded  വടകര ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു
വടകര

By

Published : Nov 28, 2019, 12:24 PM IST

കണ്ണൂർ: വടകര ദേശീയപാതയില്‍ ആശ ആശുപത്രിക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. തലശേരി ഭാഗത്തേക്കു പോയ ടാങ്കര്‍ ലോറി റോഡരികില്‍ നിര്‍ത്തിയ വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. റോഡിനു കുറുകെ മറിഞ്ഞ ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോര്‍ന്ന് ഒഴുകിയതോടെ ഫയര്‍ഫോഴ്‌സും പൊലീസും ഉടനെത്തി രക്ഷാ പ്രവര്‍ത്തനത്തിലേർപ്പെട്ടു. അപകടസ്ഥലത്തേക്ക് ആരേയും കടത്തിവിട്ടിരുന്നില്ല. വാഹന ഗതാഗതം പഴയറോഡിലൂടെ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. വടകര പൊലീസും ഫയര്‍ഫോഴ്‌സിന്‍റെ അഞ്ചു യൂണിറ്റുകളുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

വടകര ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

For All Latest Updates

ABOUT THE AUTHOR

...view details