കണ്ണൂർ: വളപട്ടണം പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. പുലർച്ചെ 5:30 ഓടെ കോട്ടയത്ത് നിന്നും മഹാരാഷ്ട്രയിലേക്ക് പൈനാപ്പിളുമായി പോയ നാഷണൽ പെർമിറ്റ് ലോറി കൈവരിയിലേക്ക് ഇടിച്ചുകയറി. കൈവരി തകർന്നെങ്കിലും വണ്ടി പുഴയിലേക്ക് പതിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
വളപട്ടണം പാലത്തിന്‍റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി ; ഒഴിവായത് വൻ ദുരന്തം - Lorry accident
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ്.
വളപട്ടണം പാലത്തിലേക്ക് ലോറി ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
തൊടുപുഴ സ്വദേശികളായ ഡ്രൈവർ പി കെ ജോമോൻ, ക്ലീനർ ലിപിൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ ജോമോന് വലത് കവിളിലാണ് പരിക്കേറ്റത്. വണ്ടിയുടെ മുൻ ചക്ര ഭാഗം പൂർണമായും തകർന്ന നിലയിലാണ്. രാവിലെ ഏഴ് മണിയോടെ അപകടത്തിൽപ്പെട്ട ലോറി ക്രെയിൻ ഉപയോഗിച്ച് വളപട്ടണം സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി.