കേരളം

kerala

ETV Bharat / state

120 കിലോമീറ്റർ വേഗത; റോഡിലെ അഭ്യാസിയെ നാട്ടുകാർ പിടികൂടി - lockdown

റോഡിൽ സാഹസം കാണിച്ച യുവാവിൻ്റെ കാർ നാട്ടുകാർ അടിച്ചു തകർത്ത് കയ്യും കാലും കെട്ടി പൊലീസിനെ ഏൽപ്പിച്ചു.

യുവാവിൻ്റെ കാർ നാട്ടുകാർ അടിച്ചു തകർത്തg  കയ്യും കാലും കെട്ടി പൊലീസിനെ ഏൽപ്പിച്ചു  സി എച്ച് റിയാസ്  രജിസ്ട്രേഷൻ  സാഹസം കാണിച്ച യുവാവ് പിടിയിൽ  lockdown  arrest
റോഡിൽ സാഹസം കാണിച്ച യുവാവ് പിടിയിൽ

By

Published : Mar 31, 2020, 7:13 PM IST

കണ്ണൂർ: ലോക്‌ഡൗൺ ലംഘിച്ച് റോഡിൽ സാഹസം കാണിച്ച യുവാവ് പിടിയിൽ. കാസർകോട് വിദ്യാനഗർ ആലമ്പാടി സ്വദേശിയായ സിഎച്ച് റിയാസാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ പിടിയിലായത്. പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകൾ വട്ടം ചുറ്റിച്ചതിന് ശേഷമാണ് യുവാവിനെ പിടിക്കാനായത്. ഒടുവിൽ കാർ അടിച്ചു തകർത്ത നാട്ടുകാർ കയ്യും കാലും കെട്ടിയാണ് റിയാസിനെ പൊലീസിൽ ഏൽപ്പിച്ചത്.

റോഡിൽ സാഹസം കാണിച്ച യുവാവ് പിടിയിൽ

120 കിലോമീറ്റർ വേഗത്തില്‍ പോയ കാർ, പൊലീസ് പല തവണ കൈ കാട്ടിയിട്ടും നിർത്താൻ തയ്യാറായില്ല. ഒടുവിൽ ഇരിട്ടി മാലൂരിലാണ് വാഹനം കുറുകെ ഇട്ട് നാട്ടുകാർ കാർ തടഞ്ഞത്. രജിസ്ട്രേഷൻ പൂർത്തിയാകാത്ത പുതിയ കാറുമായി കാസർകോട് നിന്നാണ് റിയാസ് പുറപ്പെട്ടത്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം.

ABOUT THE AUTHOR

...view details