കണ്ണൂർ: ചെറുപുഴ പുളിങ്ങോം മെക്കാഡം റോഡ് പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സന്ദർശിച്ചു. അറ്റുകറ്റപ്പണികൾ നടക്കുന്ന റോഡിന്‍റെ പണികളെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നതോടെയാണ് അധികൃതർ സ്ഥലം സന്ദർശിച്ചത്. റോഡ് തകരാത്ത ഭാഗങ്ങളിലും ടാറിങ് നടത്തിയതാണ് നാട്ടുകാരുടെ വിമർശനത്തിനിടയാക്കിയത്. സ്ഥലം സന്ദർശിക്കാനെത്തിയ പയ്യന്നൂർ അസിസ്റ്റന്‍റ് എഞ്ചിനീയർ കെ. ജയ്‌ദീപ് കുമാറിനെ നാട്ടുകാർ തടഞ്ഞു.
റോഡ് പണിക്കെതിരെ ആരോപണം; ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ - cherupuzha pulinghom road
റോഡ് തകരാത്ത ഭാഗങ്ങളിലും ടാറിങ് നടത്തിയതാണ് നാട്ടുകാരുടെ വിമർശനത്തിനിടയാക്കിയത്.
![റോഡ് പണിക്കെതിരെ ആരോപണം; ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ ചെറുപുഴ പുളിങ്ങോം റോഡ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ അറ്റകുറ്റപ്പണിക്കെതിരെ നാട്ടുകാർ cherupuzha pulinghom road Locals blocked officers in road](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5652410-817-5652410-1578572702960.jpg)
റോഡ് പണിക്കെതിരെ ആരോപണം; ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ
റോഡ് അറ്റകുറ്റപ്പണിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; ഉദ്യോഗസ്ഥരെ തടഞ്ഞു
പ്രളയ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡിന്‍റെ അറ്റകുറ്റപ്പണികൾക്ക് തുക അനുവദിച്ചതെന്നും 10 വർഷത്തിലേറെയായ മെക്കാഡം റോഡുകൾക്ക് അറ്റകുറ്റപ്പണികൾ നടത്താൻ ഇതുപോലെ തുക അനുവദിക്കാറുണ്ടെന്നും എഞ്ചിനീയർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്‍റ് ഡെന്നി കാവാലം, പഞ്ചായത്തംഗങ്ങളായ പി. രാമചന്ദ്രൻ, മനോജ് വടക്കേൽ, പി. രാമചന്ദ്രൻ, ജാൻസി ജോൺസൻ എന്നിവരും എഞ്ചിനീയറോടൊപ്പമുണ്ടായിരുന്നു.