കണ്ണൂർ: തദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 14ന് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി. കേരള എക്സൈസും മാഹി പൊലീസുമാണ് മദ്യകടത്ത് തടയാൻ അതിർത്തികളിൽ സംയുക്ത പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിസംബർ 12ന് വൈകിട്ട് 6 മണി മുതൽ 14ന് വൈകീട്ട് 6 മണി വരെ കേരളത്തിലും മാഹിയിലും മദ്യഷാപ്പുകൾ അവധിയാണ്. ഇതിന്‍റെ ഭാഗമായി മാഹിയിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ മദ്യ കടത്ത് നടക്കുന്നുണ്ട്. ഇത് തടയാനാണ് സംയുക്ത വാഹന പരിശോധന നടത്തിയത്. കൂടാതെ അതിർത്തികളിൽ ഇരുപത്തിനാല് മണിക്കൂറും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂരിന്‍റെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കി - Local elections
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിസംബർ 12ന് വൈകിട്ട് 6 മണി മുതൽ 14ന് വൈകീട്ട് 6 മണി വരെ കേരളത്തിലും മാഹിയിലും മദ്യഷാപ്പുകൾ അവധിയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ്
അതിർത്തി പ്രദേശമായ പാറാലിൽ നടന്ന പരിശോധനയ്ക്ക് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ തലശ്ശേരി ഇൻസ്പെക്ടർഹരികൃഷ്ണൻ, പള്ളൂർ എസ്.ഐ.സെന്തിൽകുമാർ, ക്രൈoസ്ക്വാഡ് അംഗം രോഷിത്ത് പാറേമൽ, സിവിൽ എക്സൈസ് ഓഫീസർമാരായ യു.ഷെനിത്ത് രാജ്, സെമീർ കെ.കെ.എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.