കണ്ണൂര്‍:ട്രെയിനില്‍ വെച്ച് സഹയാത്രികന്‍റെ കയ്യില്‍ നിന്നും ചുടുചായ മറിഞ്ഞ് പൊള്ളലേറ്റ ഏഴ് വയസുകാരന്‍റെ വേദന കാണാതെ റെയില്‍വെയും റെയില്‍വെ പൊലീസും. അഞ്ച് ദിവസം മുമ്പാണ് ഹാദിന്‍ എന്ന കുട്ടിക്ക് ട്രെയിന്‍ യാത്രയ്ക്കിടെ പൊള്ളലേറ്റത്. സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മ പറയുന്നത് ഇങ്ങനെ, കഴിഞ്ഞ വെള്ളിയാഴ്‌ച മംഗളൂരുവിലേക്ക് പോകാനാണ് അമ്മ മകനെയും കൊണ്ട് തലശേരിയില്‍ നിന്ന് മലബാര്‍ എക്‌സ്പ്രസില്‍ കയറിയത്(Indian Railways Denied All possible Help To A Little Boy Who Suffers Burn Injury In A Train Journey).
യാത്രക്കിടെ അടുത്ത സീറ്റിലിരുന്ന യാത്രക്കാരന്‍റെ കയ്യില്‍ നിന്നും ചൂടുള്ള ചായ കുട്ടിയുടെ ദേഹത്ത് പൂര്‍ണ്ണമായും മറിഞ്ഞ് വീണു. ട്രെയിന്‍ കണ്ണപുരത്തെത്തിയപ്പോഴാണ് കുട്ടിക്ക് പൊള്ളലേറ്റത്. ഓര്‍ക്കാപ്പുറത്ത് എന്ത് ചെയ്യണമെന്നറിയാതെ ചങ്ങല വലിച്ച് അമ്മ വണ്ടി നിറുത്തി. എന്നാല്‍ ടിടിആര്‍ ഉല്‍പ്പെടെ ആരും ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയില്ല. പിന്നീടെത്തിയ ടിടിആര്‍ ആകട്ടെ നിലവിളിക്കുന്ന കുഞ്ഞുമായി നില്‍ക്കുന്ന അമ്മയോട് റിസര്‍വേഷന്‍ കോച്ചില്‍ നിന്ന് ഇറങ്ങാനാണ് ആവശ്യപ്പെട്ടത്(Indian Railways Denied All possible Help To A Little Boy Who Suffers Burn Injury In A Train Journey).