കണ്ണൂർ: മട്ടന്നൂരിൽ ടാപ്പിങ് തൊഴിലാളി കണ്ടത് പുലിയെ തന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. ഇന്നലെ (ഡിസംബര്‍ 20) പുലർച്ചെയാണ് ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടുവെന്ന വിവരം പുറത്തുവന്നത്. നേരത്തേ, അയ്യല്ലൂരിൽ കുറുനരിയെ കടിച്ചുകൊന്നിട്ട സ്ഥലത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറ വച്ചിരുന്നു. ഈ ക്യാമറ പരിശോധിച്ചതിനെ തുടര്‍ന്നാണ് മട്ടന്നൂരില്‍ പുലി തന്നെയാണ് ഇറങ്ങിയതെന്ന് സ്ഥിരീകരിച്ചത്.
മട്ടന്നൂരിൽ ടാപ്പിങ് തൊഴിലാളി കണ്ടത് പുലിയെ തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ് - Forest Department Kannur
നിരീക്ഷണ ക്യാമറ പരിശോധിച്ചതിനെ തുടര്‍ന്നാണ് ടാപ്പിങ് തൊഴിലാളി കണ്ടത് പുലിയെ തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്
മട്ടന്നൂരിൽ ടാപ്പിങ് തൊഴിലാളി കണ്ടത് പുലിയെ തന്നെ
പുലിയെ കണ്ടെത്താനായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. വനംവകുപ്പ് കൊട്ടിയൂർ റെയ്‌ഞ്ച് ഉദ്യോഗസ്ഥരും മട്ടന്നൂർ പൊലീസുമടക്കമുള്ളവരാണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.