കണ്ണൂർ: പാവപ്പെട്ട ജനങ്ങൾക്ക് ഗുണമേന്മയേറിയ ജീവിതം ഉറപ്പാക്കുകയാണ് ഇടതുസർക്കാരിന്‍റെ ലക്ഷ്യമെന്ന് എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. ആയിരക്കണക്കിനാളുകൾക്ക് തൊഴിലുറപ്പാക്കുന്ന ഇടങ്ങളായി തദ്ദേശ സ്ഥാപനങ്ങളെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ജീവിത നിലവാരത്തെക്കുറിച്ച് രണ്ട് മാസത്തിനകം സർവേ പൂർത്തീകരിക്കും. അതിന്‍റെ ഭാഗമായി അതിദരിദ്രരെന്ന് കണ്ടെത്തുന്നവരുടെ ഉന്നമനത്തിനായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗുണമേന്മയേറിയ ജീവിതം ഉറപ്പാക്കുകയാണ് ഇടതുസർക്കാരിന്‍റെ ലക്ഷ്യമെന്ന് എം.വി ഗോവിന്ദൻ - സോഷ്യൽ എഞ്ചിനീയർ
സോഷ്യൽ എഞ്ചിനീയർ എന്ന സങ്കൽപ്പത്തിന്‍റെ ഭാഗമായി കിലയെ ലോക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ.
Also Read: രാജ്യത്ത് 1,65,553 പേർക്ക് കൂടി കൊവിഡ് ; മരണം 3,460
വികസനരംഗത്ത് ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. സോഷ്യൽ എഞ്ചിനീയർ എന്ന സങ്കൽപ്പത്തിന്‍റെ ഭാഗമായി കിലയെ ലോക നിലവാരത്തിലേക്ക് ഉയർത്തും. ജനങ്ങൾക്ക് തൊഴിൽ ഉറപ്പുവരുത്തുക പ്രധാനമാണ്. 40 ലക്ഷം അഭ്യസ്തവിദ്യരുള്ള നാടാണ് നമ്മുടേത്. ഇവർക്ക് പ്രത്യേക പരിശീലനം നൽകി തൊഴിൽ രാഹിത്യം ഒഴിവാക്കും. അതിനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. പശ്ചാത്തല വികസനത്തിന് പുറമെ നിരവധി തൊഴിൽ സംരംഭങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി തുടങ്ങും. 18 നും 40 ഇടയിലുള്ള അഭ്യസ്ത വിദ്യരെ കുടുംബശ്രീയുമായി ബന്ധിപ്പിച്ച് സംരംഭകരാക്കി മാറ്റുമെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. മന്ത്രിയുടെ തളിപ്പറമ്പ് നിയോജക മണ്ഡലം ഓഫിസിന്‍റെ ഉദ്ഘാടനം സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജൻ നിര്‍വഹിച്ചു.