കണ്ണൂര്‍:കനത്ത പോരാട്ടത്തിനൊടുവില്‍ പരിയാരത്ത് ഇടത് ഭരണം തുടരും. വോട്ടെണ്ണല്‍ സമയത്ത് അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പരിയാരത്ത് നടന്നത്. അവസാന വാര്‍ഡുകള്‍ ഇടതു പക്ഷം പിടിച്ചതാണ് യുഡിഎഫിന് തിരിച്ചടിയായത്.
പരിയാരത്ത് എല്‍ഡിഎഫ് ഭരണം തുടരും
അതേസമയം ഇടതുപക്ഷത്തിന്‍റെ ഉരുക്കു കോട്ടയായ തലോറ ഇത്തവണ വനിതാ ലീഗിന്‍റെ ജില്ലാ ജനറൽ സെക്രട്ടറിയായ പി. സാജിത ടീച്ചറിലൂടെ യുഡിഎഫ് പിടിച്ചെടുത്തു
60 വർഷത്തോളമായി ഇടതുഭരണത്തിലായിരുന്ന പരിയാരം പഞ്ചായത്ത് ഒരു ഘട്ടത്തില്‍ യുഡിഎഫ് പിടിച്ചെടുക്കുമെന്ന് തോന്നിച്ചു. അവസാനനിമിഷം സിറ്റിങ് സീറ്റായ ഏമ്പേറ്റ് അടക്കം കൈമോശം വന്നത് യുഡിഎഫിന് തിരിച്ചടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പോലെ തന്നെ 11 സീറ്റുകളിൽ എൽഡിഎഫും ഏഴ് സീറ്റുകളിൽ യുഡിഎഫും വിജയിച്ചു. അതേസമയം ഇടതുപക്ഷത്തിന്‍റെ ഉരുക്കു കോട്ടയും പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാർഥിയായിരുന്ന എ രാജേഷിന്‍റെ വാർഡുമായ തലോറ ഇത്തവണ വനിതാ ലീഗിന്‍റെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന പി. സാജിത ടീച്ചറെ ഇറക്കി യുഡിഎഫ് പിടിച്ചെടുത്തു.
എന്നാല്‍ അവസാന നിമിഷം വരെ ഭരണപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഏമ്പേറ്റ്, അമ്മാനപ്പാറ, മൂടിക്കാനം വാർഡുകളിൽ വിജയിച്ച് എൽഡിഎഫ് പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. പഞ്ചായത്തിൽ എവിടെയും യാതൊരുവിധ മുൻതൂക്കവും കൊണ്ടുവരാൻ ബിജെപിക്ക് കഴിഞ്ഞില്ല എന്നതും ശ്രദ്ദേയമാണ്.