കണ്ണൂർ: പട്ടുവം പഞ്ചായത്ത് പടിഞ്ഞാറെ ചാലിലെ എൽഡിഎഫ് വിമത സ്ഥാനാർഥി പത്രിക പിൻവലിച്ചു. സി.പി.എമ്മിനെതിരെ മത്സര രംഗത്തുണ്ടായിരുന്ന സി.പി.ഐയിലെ പി അനിൽകുമാറാണ് പട്ടുവത്ത് പത്രിക പിൻവലിച്ചത്. പട്ടുവം പഞ്ചായത്തിലെ 12ാം വാർഡിലെ സി.പി.എം സ്ഥാനാർഥിക്കെതിരായാണ് സി.പി.ഐയുടെ റിബൽ സ്ഥാനാർഥി പി.അനിൽ കുമാർ മത്സരരംഗത്തുണ്ടായിരുന്നത്. പട്ടുവം സ്വദേശിയും സി.പി.ഐ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് പി അനിൽ കുമാർ.
പടിഞ്ഞാറെ ചാലിലെ എൽഡിഎഫ് വിമത സ്ഥാനാർഥി പത്രിക പിൻവലിച്ചു - Padinjarechal
പട്ടുവം പഞ്ചായത്തിലെ 12ാം വാർഡിലെ സി.പി.എം സ്ഥാനാർഥിക്കെതിരായാണ് സി.പി.ഐയുടെ റിബൽ സ്ഥാനാർഥി പി.അനിൽ കുമാർ മത്സരരംഗത്തുണ്ടായിരുന്നത്
![പടിഞ്ഞാറെ ചാലിലെ എൽഡിഎഫ് വിമത സ്ഥാനാർഥി പത്രിക പിൻവലിച്ചു എൽഡിഎഫ് വിമത സ്ഥാനാർഥി പടിഞ്ഞാറെ ചാൽ Padinjarechal LDF candidates windrows](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9637692-thumbnail-3x2-dsaf.jpg)
പടിഞ്ഞാറെചാൽ വാർഡിൽ ഇത്തവണ പട്ടിക ജാതി സംവരണമാണ് നിലനിൽക്കുന്നത്. സി.പി.ഐ കല്യാശേരി മണ്ഡലം കമ്മിറ്റിയുടെ തീരുമാന പ്രകാരം സി.പി.എം സ്ഥാനാർഥിക്കെതിരെ അനിൽ പത്രിക നൽകിയതോടെ ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വം ഇടപെടുകയായിരുന്നു. നേതാക്കൾ ചർച്ചയിലൂടെ സി.പി.ഐ മണ്ഡലം കമ്മിറ്റിയെയും അനിൽ കുമാറിനെയും അനുനയിപ്പിക്കുകയായിരുന്നു. ഇതോടെയാണ് അനിൽ പത്രിക പിൻവലിച്ചത്. 40 വർഷത്തിലധികമായി എൽ.ഡി.എഫ് ഭരണത്തിലിരിക്കുന്ന പഞ്ചായത്താണ് പട്ടുവം. പടിഞ്ഞാറേച്ചാൽ വാർഡിൽ സി.പി.ഐക്ക് കൂടുതൽ സ്വാധീനമുള്ളതിനാൽ ആ വാർഡ് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റ് ഏതെങ്കിലും വാർഡ് നൽകാമെന്ന് പറഞ്ഞെങ്കിലും സി.പി.ഐ അത് നിരസിച്ചു. തുടർന്ന് പട്ടുവം പഞ്ചായത്തിലെ ആകെയുള്ള 13 വാർഡുകളിലും സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സി.പി.ഐ കല്യാശേരി മണ്ഡലം കമ്മിറ്റിയുടെ നിർദേശപ്രകാരം മത്സരിക്കാൻ അനിൽ കുമാർ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനമാണ് ഉന്നത നേതൃത്വങ്ങളുടെ ഇടപെടലോടെ പിൻവലിച്ചു.